തിരുവനന്തപുരം: അഴിമതിക്കേസില്‍ കോടതി നേരിട്ട് പരാമര്‍ശിച്ചിട്ടും മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്. മാണിയെ പുറത്താക്കിയാല്‍ ഇതിന്റെ തെളിവുകള്‍ മാണി പുറത്തുവിടുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്ക്. ഇരുവരും പരസ്പരം ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ഈ ബ്ലാക്ക്‌മെയിലിംഗ് അവസാനിപ്പിച്ച് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മാണിയും അല്ലെങ്കില്‍ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയും തയ്യാറാകണമെന്നും വിഎസ് പറഞ്ഞു.
യുഡിഎഫിലെ എല്ലാ കക്ഷികളും മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും രാജിവയ്ക്കില്ലെന്ന നിലപാടാണ് മാണി എടുത്തിട്ടുള്ളത്. ഏതൊരു മുഖ്യമന്ത്രിക്കും ഒരു നിമിഷം കൊണ്ട് തീരുമാനം എടുക്കാവുന്ന വിഷയമാണിത്. എന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഭയം കൊണ്ടാണ്. പാമോയില്‍ കേസില്‍ താന്‍ രാജിവച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നു ചോദിച്ച മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന മുന്നണിയില്‍ നിന്ന് ജനതാദളും ആര്‍എസ്പിയും പുറത്തുവരണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here