ബിഹാറില്‍ ബിജെപിയെ തോല്‍പിച്ചത് നരേന്ദ്ര മോദി; ബിഹാറിലേത് പാര്‍ട്ടിയുടെ ആത്മഹത്യയെന്നും എംപി ഭോലാ സിംഗ്

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്ററി വിരുദ്ധമായ ഭാഷയാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായതെന്ന് ബിജെപി എം പി ഭോലാ സിംഗ്. മോദി അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളാണ് തോല്‍വിക്ക് ഉത്തരവാദികള്‍. ബെഗുസാരായ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഭോലാ സിംഗ്. ബിഹാറില്‍ ബിജെപി പരാജയപ്പെടുകയായിരുന്നില്ല. ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ഭോലാ സിംഗ് കൂട്ടിച്ചേര്‍ത്തു.

മോദിയും മറ്റു പാര്‍ട്ടി നേതാക്കളും ഉപയോഗിച്ച പാര്‍ലമെന്ററി വിരുദ്ധമായ ഭാഷയാണ് ബിഹാറില്‍ തോല്‍വി ക്ഷണിച്ചുവരുത്തിയത്. പ്രാദേശിക നേതാക്കള്‍ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു. ബീഫ് വിവാദവും പടക്കം പൊട്ടിക്കാന്‍ പാകിസ്താനിലേക്ക് പോകണമെന്നും ഒക്കെ ബിഹാറില്‍ ഉന്നയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇവയെല്ലാം പാര്‍ട്ടിയുടെ തോല്‍വിയില്‍ പ്രതിഫലിച്ചു. നിത്യേന ഭക്ഷണം എന്ന പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണം പ്രാപ്തിയിലെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും ഭോലാ സിംഗ് കുറ്റപ്പെടുത്തി.

ഇത് ആദ്യത്തെ ആളല്ല ബിഹാറിലെ പരാജയത്തിന് ബിജെപിയെ കുറ്റപ്പെടുത്തുന്നത്. തോല്‍വിക്ക് പാര്‍ട്ടിയെയും മോദിയെയും കുറ്റപ്പെടുത്തുന്ന ബിഹാറില്‍ നിന്നുള്ള അഞ്ചാമത്തെ എംപിയാണ് ഭോലാ സിംഗ്. ശത്രുഘ്‌നന്‍ സിന്‍ഹ, ഹുകും ദിയോ നാരായണ്‍ യാദവ്, ആര്‍.കെ സിംഗ്, അശ്വനി കുമാര്‍ ചൗബേ എന്നിവരാണ് മറ്റു നാലു എംപിമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News