പ്രിഥ്വിരാജിന്റെ അനാര്‍ക്കലിക്ക് യു സര്‍ട്ടിഫിക്കറ്റ്; ലക്ഷദ്വീപില്‍ ചിത്രീകരിച്ച പ്രണയചിത്രത്തില്‍ പ്രിയ ഗോയലും മിയയും

പ്രിഥ്വിരാജിന്റെ ചിത്രം അനാര്‍ക്കലിക്ക് യു സര്‍ട്ടിഫിക്കറ്റ്. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലാണ് ചിത്രം പൂര്‍ണമായി ചിത്രീകരിച്ചത്. പ്രിയ ഗോയല്‍, മിയ, ബിജു മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന പ്രണയചിത്രമാണ് അനാര്‍ക്കലി. സച്ചിയാണ് സംവിധായകന്‍.

 

#Anarkali censored !!’U’ certificate ?

Posted by Prithviraj Sukumaran on Monday, November 9, 2015

ഈ വര്‍ഷം പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് പ്രിഥ്വിരാജിന്റെ അനാര്‍ക്കലി വരുന്നത്. സ്വന്തം നിലയില്‍ നിര്‍മിക്കുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രിഥ്വി ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News