ജോസഫിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി; കെ സി ജോസഫിനെ അയച്ചത് മാണിക്കു മുന്നറിയിപ്പു നല്‍കാന്‍; മാണിയെ തള്ളി കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ തന്ത്രം

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമായ സൂചന നല്‍കി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ മന്ത്രി കെ സി ജോസഫ് പി ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരിക്കലും മാണിയുടെ സമ്മര്‍ദത്തിന് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. പി ജെ ജോസഫിന് ഒപ്പം താനുണ്ടെന്ന സൂചന നല്‍കി എംഎല്‍എമാരെ മുന്നണിയിലും സര്‍ക്കാരിനൊപ്പവും നിര്‍ത്തി മാണിയെ ഒഴിവാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ തന്ത്രം.

കത്തോലിക്കാ സഭയും മാണിയെ കൈവിട്ട സൂചനകള്‍ ലഭിച്ചതോടെ ജോസഫിനെ ഒപ്പം നിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ഭാവിക്ക് നല്ലതല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിഗമനം. ഈ സാഹചര്യത്തില്‍ കെ സി ജോസഫിനെ ഉപയോഗിച്ച് ജോസഫിനൊപ്പം തങ്ങളുണ്ടെന്ന് അറിയിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

അതിനിടെ, ജോസഫ് രാജിവയ്ക്കാന്‍ തയാറാണോ എന്ന കാര്യം അറിയാന്‍ മാണി ജോസഫിനെ ഫോണില്‍ വിളിച്ചു. രാജിക്കു തയാറല്ലെന്നു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ യുഡിഎഫ് നേതാക്കളും പി ജെ ജോസഫുമായി ആശയവിനിമയം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News