കമല്‍ ഹാസനൊടൊപ്പം വീണ്ടും സെറീന വഹാബ്; താരസംഗമമായി അമല അക്കിനേനി 27 വര്‍ഷങ്ങള്‍ക്കു ശേഷം ഉലഗനായകനൊപ്പമെത്തുന്ന രാജീവ് കുമാര്‍ ചിത്രം

സറീനവഹാബ് വീണ്ടും കമല്‍ഹാസനൊപ്പം. വിശ്വരൂപത്തിനൊപ്പം ഇരുവരും ഒന്നിക്കുന്നത് മലയാളത്തിലും തമിഴിലുമായി ടി കെ രാജീവ്കുമാര്‍ എടുക്കുന്ന ചിത്രത്തില്‍. മലയാളത്തിലേക്ക് ഉലഗനായകന്‍ മടങ്ങിയെത്തുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍നിറഞ്ഞിരുന്നു. സത്യയിലെ നായിക അമല അക്കിനേനിയുമായി 27 വര്‍ഷത്തിനുശേഷം കമല്‍ഹാസന്‍ ജോഡിയാകുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

37 വര്‍ഷംമുമ്പ് മദനോല്‍സവത്തിലാണ് സറീനയും കമല്‍ഹാസനും ഇതിനു മുമ്പു മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. 1978ലായിരുന്നു ഇത്. 1989ല്‍ പുറത്തിറങ്ങിയ ചാണക്യനായിരുന്നു മലയാളത്തിലെ കമല്‍ഹാസന്റെ അവസാന മുഴുനീള ചിത്രം. ഇതും രാജീവ് കുമാറാണ് സംവിധാനം ചെയ്തത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here