ബാര്‍ കോഴ അവസാനിക്കില്ല; 50 ലക്ഷം കോഴ വാങ്ങിയ കെ ബാബു നുണപരിശോധനയ്ക്കു തയാറാകാന്‍ ബിജു രമേശിന്റെ വെല്ലുവിളി; ഈയാഴ്ച കോടതിയിലേക്ക്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണിയെ തേടി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ മാണിയുടെ വസതിയിലേക്ക്. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും മാണിയുമായി കൂടിക്കാഴ്ച നടത്തി. മാണിയുടെ വസതിയായ പ്രശാന്തിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗത്തിനു ശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.

അതേസമയം, ബിജു രമേശിന്റെ ആരോപണങ്ങള്‍ തനിക്ക് ഭയമില്ലെന്ന് മന്ത്രി കെ ബാബു പറഞ്ഞു. ബിജു രമേശിനെതിരെ നിയമപോരാട്ടം നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടം ശക്തമായി തന്നെ തുടരും. മാണിയെ സന്ദര്‍ശിച്ചത് വ്യക്തിപരമായാണെന്നും ബാബു പ്രതികരിച്ചു. ഇരുവര്‍ക്കും പുറമേ മന്ത്രി കെ.പി മോഹനനും മാണിയെ പ്രശാന്തിലെത്തി കൂടിക്കാഴ്ച നടത്തി.

കെപിസിസി നേതൃയോഗം ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മാണി രാജിവച്ച ഒഴിവില്‍ ആരു ധനമന്ത്രിയാകണമെന്നത് ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് കെപിസിസി യോഗം ചേരുന്നത്. മന്ത്രിയാകാനില്ലെന്ന് പിജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിഎഫ് തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു മാണി മുന്നോട്ട് വച്ചിരുന്ന നിര്‍ദേശം. എന്നാല്‍, മന്ത്രിയാകാനില്ലെന്ന് സിഎഫ് തോമസും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ ധനമന്ത്രി സ്ഥാനവും ഏറ്റെടുക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News