മാണിയുടെ രാജിയിലേക്ക് നയിച്ചത് കൈരളി വാര്‍ത്ത; പീപ്പിള്‍ വാര്‍ത്താസംഘത്തിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

കെ.എം മാണിയുടെ രാജിയിലേക്ക് നയിച്ച ബാര്‍ കോഴക്കേസ് പുറത്തു കൊണ്ടുവന്ന കൈരളി പീപ്പിള്‍ ടി.വിക്ക് സോഷ്യല്‍ മീഡിയയയില്‍ അഭിനന്ദന പ്രവാഹം. പീപ്പിള്‍ ടിവിയുടെ എംബ്ലം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയും പീപ്പിള്‍ ടി.വിയുടെ ഇടപെടലിനെ പ്രശംസിച്ചുമാണ് അഴിമതിക്കെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിന് ആയിരങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പിന്തുണ പ്രഖ്യാപിച്ചത്.

20151110213311 (1)

കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ദൃശ്യമാധ്യമ ഇടപടലാണ് ബാര്‍കോഴക്കേസില്‍ പീപ്പിള്‍ ടി.വി നടത്തിയത്. ആരോപണ വിധേയനായ കെ.എം മാണിക്കു പിന്നില്‍ സര്‍വ സന്നാഹവും പൂര്‍ണ പിന്തുണയൂമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അണിനിരന്നപ്പോഴും കോഴക്കേസ് ലഘൂകരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമം നടത്തിയപ്പോഴും അടിപതറാതെ പീപ്പിള്‍ ടി.വി പുതിയ തെളിവുകളും വെളിപ്പെടുത്തലുകളുമായി പോരാട്ടം തുടര്‍ന്നു. കേരള ജനതയുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി അഴിമാതിക്കാരന് പുറത്തേക്കുള്ള വാതില്‍ കാണിച്ചു കൊടുത്ത പീപ്പിള്‍ ടി.വി യുടെ വാര്‍ത്താജാഗ്രതയ്ക്ക് സമൂഹമാധ്യമങ്ങളിലുടെ ആയിരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.

20151110213311 (4)

20151110213311 (5)

20151110213311

നെറികേടുകള്‍ക്കെതിരെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തെ കേരള ജനത ഹൃദയത്താട് ചേര്‍ക്കുന്നു എന്ന സന്ദേശം നല്‍കുന്നതാണ് മാണിയുടെ രാജിക്കു ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ പോസ്റ്റുകള്‍. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം പീപ്പിളിന്റെ എംബ്ലമാക്കി മാറ്റിയും നിരവധി പേര്‍ അഴിമതിക്കെതിരെ പീപ്പിള്‍ ടി.വി നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. നെറികേടുകള്‍ മാത്രം ഭരണകൂടങ്ങള്‍ പരിപാടിയാക്കി മാറ്റിയ കാലത്ത് ഇമ ചിമ്മാതെ നേരിന്റെ കാവലാളായി പീപ്പിള്‍ ടി വി ഉണ്ടാകണമെന്ന സ്‌നേഹോപദേശവും ചിലര്‍ നല്‍കി. പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് ടീം പീപ്പിളിന് മുന്നോട്ട് പോകാന്‍ കരുത്തു പകരുന്നതാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും.

പീപ്പിള്‍ ടി വിക്കും ടീമിനും ബിജു രമേശിനും അഭിനന്ദനങ്ങള്‍….ഇത് മാധ്യമപ്രവര്‍ത്തകരുടെ വിജയം…..പീപ്പിള്‍ ടിവിയുടെ വി…

Posted by Sunitha Devadas on Tuesday, November 10, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here