ബാബുവിനെതിരായ ആരോപണം വരട്ടെ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി; മാണി രാജിവച്ചത് ആരുടെയും ആവശ്യപ്രകാരമല്ല; ആരോപണമുന്നയിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനാവില്ല

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ എം മാണി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് താന്‍ തല്‍കാലം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി സ്വമേധയാ രാജിവച്ചതാണ്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. ബാര്‍ കോഴ ഒരു വര്‍ഷമായി ചര്‍ച്ച ചെയ്യുകയാണ്. ഇതുവരെ കോടതിയിലേക്കു പോയിട്ടില്ല. ഇതുവരെ കോടതിയിലേക്കു പോകാതെ ഇപ്പോള്‍ പോകുന്നതിനു പിന്നില്‍ മറ്റെന്തോ രഹസ്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കെങ്കിലും രഹസ്യമായി വച്ചിരിക്കാന്‍ പറ്റുമോ.

ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അഴിമതി ആരു നടത്തിയാലും അതിനെ സര്‍ക്കാര്‍ അനുവദിക്കില്ല. അഴിമതി എന്നു പറഞ്ഞ് സര്‍ക്കാരിന്റെ ആത്മവീര്യം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. തോമസ് ഉണ്ണിയാടന്റെ രാജി മാണിയുമായി ആലോചിച്ചു തീരുമാനിക്കും. ഹൈക്കോടതി വിധിയില്‍ കെ എം മാണിക്കെതിരേ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here