രാജ്യത്ത് പെരുകുന്ന അസഹിഷ്ണുതയെ വിമര്‍ശിച്ചതിന് ഷാരൂഖിന് മോദിയുടെ പണി; വിദേശനാണ്യ വിനിമയ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖ് ഖാനെതിരെ പ്രതികാര നടപടിയെന്ന് തോന്നുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിദേശനാണ്യ വിനിമയചട്ട ലംഘനത്തിന്റെ പേരില്‍ ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഷാരൂഖിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഖാനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. എന്നാല്‍, ആരോപണങ്ങള്‍ താരം നിഷേധിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ഓഡിറ്റിംഗില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടതായാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. എന്നാല്‍, വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് കിംഗ്ഖാന്‍ മറുപടി നല്‍കി. ഇന്നലെയാണ് താരത്തെ ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News