കെ.എം മാണിയെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രതാരം പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരള കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ പണം നല്‍കിയത് തന്റെ അച്ഛനാണ്. തന്റെ സഹോദരനാണ് മാണിക്ക് ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം നല്‍കിയത്. ബജറ്റ് വിറ്റാണ് കെ.എം മാണി കോടീശ്വരനായത്. വെറും ഒരേക്കര്‍ ഭൂമിയുമായി രാഷ്ട്രീയ ജീവിതം തുടങ്ങിയ മാണി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരില് ഒരാളാണെന്ന് പ്രതാപ് പോത്തന് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ആറുമാസം മുമ്പ് കെ.എം മാണിയെ വിമര്‍ശിച്ച് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്നു തന്നെ തെറി വിളിച്ച് മെയിലും ഫോണ്‍ കോളും വന്നു. ഫേസ്ബുക്കിലും തന്നെ തെറിവിളിച്ചു. അവരൊക്കെ ഇന്ന് എവിടെയെന്ന് പ്രതാപ് പോത്തന് ചോദിക്കുന്നു. കെ.എം ജോര്‍ജിനെ പിന്നില്‍ നിന്ന് കുത്തിവീഴ്ത്തിയാണ് മാണി അധികാരം പിടിച്ചത്. മാലിന്യ കൂമ്പാരമിട്ട് മാണിയെ മൂടുമെന്നും പാലാ ബിഷപ്പ് ആ കര്‍മ്മം നിര്‍വഹിക്കുമെന്നും പരിഹസിച്ചു കൊണ്ടാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Six months ago i put up a status message about the finance Minister of Kerala …K.M Mani …i got hate mail ….I was…
Posted by Pratap Pothen on Tuesday, November 10, 2015
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here