വള്ളിയും തെറ്റി പുള്ളിയും തെറ്റി: രഞ്ജി പണിക്കരുമുണ്ട്; പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്നു

റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റിയില്‍ രഞ്ജി പണിക്കരും. ശാംലിയെന്ന പേരില്‍ നായികയായി ബേബി ശാമിലി വെള്ളിത്തിരയിലേക്കു തിരിച്ചുവരുന്ന ചിത്രം കൂടിയാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. കുഞ്ചാക്കോ ബോബനാണ് നായകന്‍.

ശാംലിയുടെ ചേച്ചി ശാലിനിയുടെ തിരിച്ചുവരവിലും കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു നായകന്‍. 1990കളിലെ ഒരു ഗ്രാമത്തില്‍ ആഗോളവല്‍കരണം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുന്നതാണ് ചിത്രം. ഗ്രാമത്തിലെ ഒരു സി ക്ലാസ് തിയേറ്റര്‍ നടത്തിപ്പുകാരനായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.

വള്ളിയും തെറ്റി പുള്ളിയും തെറ്റി കഴിഞ്ഞാല്‍ രഞ്ജി പണിക്കര്‍ ദുബായിലേക്കു തിരിക്കും. വിനീത് ശ്രീനിവാസന്റെ യാക്കോബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ചിത്രീകരണത്തിനാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News