മാണിയുടെ പതനത്തിന് ശേഷം ബാര്‍ കോഴ തിളയ്ക്കുന്നു; നടക്കുന്നത് ഒരു പന്തിയില്‍ രണ്ടു വിളമ്പെന്ന് മാണി ഗ്രൂപ്പ് നേതാവ് നേതാക്കള്‍

തിരുവനന്തപുരം: മാണിയുടെ പതനത്തോടെ ബാര്‍ കോഴക്കേസ് കൂടുതല്‍ ശക്തിപ്രാപിക്കുന്നു. കെ എം മാണിയെ ഒതുക്കി കേസും ഒതുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വിലപ്പോവില്ലെന്നു കാട്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ രംഗത്തെത്തുന്നു. ബിജു രമേശിന്റെ ആരോപണവിധേയനായ മന്ത്രി കെ ബാബുവിനെതിരായ അന്വേഷണമില്ലാത്തതും മാണിയെ കുരുക്കിയതും ഒരു പന്തിയിലെ രണ്ടു വിളമ്പാണെന്നു കാട്ടി കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ ജെ ദേവസ്യ രംഗത്തെത്തി.

കെ എം മാണിക്കെതിരായ ആരോപണം പോലെ തന്നെയാണ് ബാബുവിനെതിരയും വന്നത്. എന്നാല്‍ ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് ബാബുവിനെതിരായ കേസ് തള്ളി. മാണിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോയി. ഇത് ഇരട്ടനീതിയാണ്. അമ്പതു ലക്ഷം രൂപ ബാബുവിന് നേരിട്ടു നല്‍കിയതായാണ് ബിജു രമേശ് പറയുന്നത്. ഒരു മന്ത്രിക്ക് ഒരു നീതിയും മറ്റൊരു മന്ത്രിക്ക് മറ്റൊരു നീതി എന്നെവിടെയും പറഞ്ഞിട്ടില്ല. – കെ ജെ ദേവസ്യ പീപ്പിള്‍ ടിവിയോടു പറഞ്ഞു.

മാണിയെ കുടുക്കുക, ബാബുവിനെ രക്ഷിക്കുക എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട്. പാര്‍ട്ടിക്കുള്ളില്‍ വിശ്വസിക്കുന്നയാളുകളുടെയെല്ലാം വികാരമാണ് ഇത്. ബാര്‍ ഉടമകള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സമഗ്രമായും സമ്പൂര്‍ണമായും അന്വേഷിക്കുകയാണ് വേണ്ടത്. കേസ് ഉണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൂഢാലോചന നടത്തി. കേസുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടു പോകുന്നുവെന്നും ഇതിലെല്ലാം മാണി വിഭാഗത്തിലെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും ദേവസ്യ പറയുന്നു.

റിവിഷന്‍ പെറ്റീഷന്‍ നല്‍കിയപ്പോള്‍ പറയേണ്ട കാര്യങ്ങളല്ല ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത്. സീസറുടെ ഭാര്യയുടെ കാര്യമൊന്നും പറയേണ്ടതില്ല. ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങളല്ല ജഡ്്ജി പറഞ്ഞതെന്നും ബാബുവിനെതിരെയും അന്വേഷണം ആവശ്യപ്പെടുമെന്നും ദേവസി പീപ്പിളിനോടു പറഞ്ഞു.

മാണിയുടെ രാജിയോടെ ബാര്‍ കോഴ ആരോപണം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ദേവസിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കെ എം മാണിയോടു കാട്ടിയ സമീപനം ശരിയായില്ല. ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മാണി വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നതോടെ ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഒന്നടങ്കമാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News