മോഷണം പോയ ഫോണ്‍ കണ്ടെത്താന്‍ ഐഫോണ്‍ 7-ല്‍ ‘പരിഭ്രാന്തി മോഡും’; സുരക്ഷിതമെന്ന് ഉടമസ്ഥന്‍ പറയുന്നതുവരെ അലറിവിളിക്കും ഫോണ്‍

പുതിയ ഐഫോണില്‍ അതുല്യമായ ഫീച്ചര്‍ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍. ഐഫോണ്‍ 7-ല്‍ ഒരു സ്‌പെഷ്യല്‍ പാനിക് മോഡ് അവതരിപ്പിക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫോണ്‍ ഷട്ട്ഡൗണ്‍ ആയി എമര്‍ജന്‍സി സെറ്റിംഗിലേക്ക് മാറുന്ന പുതിയ ഫീച്ചറാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഇതിനായി പുതിയ പേറ്റന്റ് ആപ്പിള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഫോണിലെ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ ഏതെങ്കിലും വിരല്‍ വച്ച് രജിസ്റ്റര്‍ ചെയ്താല്‍ അടിയന്തര ഘട്ടങ്ങളില്‍ ഫോണ്‍ ഷട്ട്ഡൗണ്‍ ആകുന്നതാണ് പ്രവര്‍ത്തനം.

പാനിക് മോഡിന്റെ പ്രവര്‍ത്തനം ഇങ്ങനെ. ഫോണിലെ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ ഏതെങ്കിലും ഒരു വിരല്‍ വച്ച് ഫോണ്‍ ഷട്ട്ഡൗണ്‍ ചെയ്യണം. ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് കണ്ടെത്തുന്നതിന് ഫോണ്‍ തന്നെ അധികൃതരെ സഹായിക്കും. എങ്ങനെയെന്നല്ലേ. ഒരു ട്രഡീഷണല്‍ അലാറം ആയിട്ടാണ് പാനിക് മോഡ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് അപകടാവസ്ഥയിലാണെന്ന് തോന്നിയാല്‍ പിന്നെ ഫോണ്‍ അപായമണി മുഴക്കും. പിന്നെ ഒരു രക്ഷയുമില്ല, ഫോണിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ തന്നെ ഫോണ്‍ സുരക്ഷിതമാണെന്ന് പറഞ്ഞാല്‍ മാത്രമേ അപായമണി നിലയ്ക്കുകയുള്ളു.

പാനിക് മോഡ് ഓണ്‍ ആകുന്നതോടെ ഫോണിന്റെ മൈക്രോഫോണും കാമറയും ഓട്ടോമാറ്റിക്കായി ഓണ്‍ ആകും. കള്ളന്റെ എല്ലാ വിവരങ്ങളും പിടിച്ചെടുക്കുകയും ചെയ്യും. ഫോണ്‍ എവിടെയുണ്ടെന്ന് ഫോണ്‍ തന്നെ അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്യും. അവര്‍ ഫോണിന്റെ ഉടമസ്ഥനെ തേടി വരുകയും ഫോണ്‍ കണ്ടെത്താന്‍ ഉടമസ്ഥനെ സഹായിക്കുകയും ചെയ്യും. പാനിക് മോഡ് പ്രവര്‍ത്തിപ്പിക്കാന്‍ ഏതെങ്കിലും ഒരു വിരല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ അമര്‍ത്തിയാല്‍ ഫോണ്‍ അണ്‍ലോക്ക് ആകുന്നതിനു പകരം ഫോണ്‍ സ്‌പെഷ്യല്‍ മോഡിലേക്ക് മാറും.

അഞ്ച് വിരലുകളും ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ എന്റര്‍ ചെയ്യാന്‍ അനുവാദമുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വിരല്‍ പാനിക് മോഡ് ആയി ഡസിഗ്നേറ്റ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News