മന്ത്രി കെ ബാബുവിനെതിരേ കോടതിയെ സമീപിക്കുമെന്ന് വി എസ്; ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാനും മുഖ്യമന്ത്രി ഇടപെട്ടതായും ബാബുവിനെതിരെ കോടതിയെ സമീപിക്കുമെന്നും വി എസ് തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാണിക്കൊപ്പം കൈക്കൂലി വാങ്ങിയ ആളാണ് കെ ബാബു. കെ ബാബു പത്തുകോടി രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇതില്‍ അമ്പതു ലക്ഷം രൂപ മന്ത്രിയുടെ ഓഫീസില്‍ നേരിട്ടു കൊടുത്തെന്നു ബിജു രമേശ് മജിസ്‌ട്രേറ്റിനു മുമ്പാകെ 164-ാം വകുപ്പ് അനുസരിച്ചു മൊഴി നല്‍കിയിരുന്നു.

വിന്‍സന്‍ എം പോളിന്റേതായി കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടതായി പറഞ്ഞിരുന്നു. മുഖ്യമന്ത്രി അതു നിഷേധിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ പങ്കുണ്ടാകാതിരിക്കാനാവില്ല. ബാബുവിനെതിരായ അന്വേഷണം നടത്താന്‍ വിജിലന്‍സിന് കത്തു നല്‍കിയിട്ടുണ്ട്. ഇതില്‍ കാലവിളംബമുണ്ടായാല്‍ കോടതിയെ സമീപിക്കും. – വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here