സിദ്ധാര്‍ത്ഥ് മേനോന്റെ കന്നി ചിത്രത്തിന് പേരിട്ടു; റോക്ക് സ്റ്റാര്‍

ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ആദ്യ ചിത്രത്തിന് പേരിട്ടു. റോക്ക് സ്റ്റാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പേരുമാറ്റിയാണ് റോക്ക് സ്റ്റാര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരത്തെ ഓണ്‍ ദ റോക്‌സ് എന്നായിരുന്നു പേരു നല്‍കിയിരുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഓണ്‍ ദ റോക്‌സ് എന്നാണ് പറയപ്പെടുന്നത്. ഇവ പവിത്രന്‍ ആണ് ചിത്രത്തിലെ നായിക.

പ്രശാന്ത് പിള്ളയാണ് റോക്ക് സ്റ്റാഴ്‌സിന് സംഗീതം നല്‍കുന്നത്. ഒരു ബാന്‍ഡിലെ ഗായകനായി തന്നെയാണ് സിദ്ധാര്‍ത്ഥ് മേനോന്‍ അഭിനയിക്കുന്നത്. മല്ലിക സുകുമാരന്‍, പൂര്‍ണിമ ഭാഗ്യരാജ്, പ്രകാശ് ബാരെ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍ ഫെമിന മാഗസിന്‍ എഡിറ്റര്‍ രാജശ്രീ ബല്‍റാമും വിവേക് രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here