സാക്ഷാല്‍ സുക്കറണ്ണനെ പേടിപ്പിച്ച് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്; പേരടിച്ചുകൊടുത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അപ്പോള്‍ ‘ബ്ലോക്ക്’ ചെയ്യും

പുതിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് വന്നെന്നു കേട്ടപ്പോള്‍ സാക്ഷാല്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പേടിച്ചു. വെറുതെയിരുന്നില്ല, പുതിയ സൈറ്റായ Tsu.co എന്നു കണ്ടാല്‍ അപ്പോള്‍തന്നെ മെന്‍ഷനിംഗ് ബ്ലോക്ക് ചെയ്യുന്ന സംവിധാനം ഫേസ്ബുക്കിലും ഫേസ്ബുക്കിന്റെ ഫൊട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നടപ്പാക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം ആരംഭിച്ച ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ നാലരലക്ഷം ഉപയോക്താക്കളാണുള്ളത്. പരസ്യവരുമാനം ഉപയോക്താക്കള്‍ക്ക് വീതിച്ചുനല്‍കുന്നതിനും സൈറ്റിനു പദ്ധതിയുണ്ട്. സെപ്റ്റംബര്‍ ഇരുപത്തഞ്ചിനാണ് പുതിയ സൈറ്റിനെക്കുറിച്ചു മെന്‍ഷനിംഗ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കിന്റെ സുരക്ഷാ കാരണങ്ങളാല്‍ ഈ മെന്‍ഷനിംഗ് സാധ്യമല്ലെന്നാണ് മറുപടി ലഭിക്കുന്നത്.

tsu-1

ഫേസ്ബുക്കിന്റെ നടപടിക്കെതിരെ ടിഎസ്‌യു ഡോട്ട് കോയുടെ സ്ഥാപകന്‍ രംഗത്തെത്തിയിരുന്നു. പോണ്‍സൈറ്റിന്റെ ലിങ്കുകള്‍ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. പിന്നെന്തുകൊണ്ടാണ് തങ്ങളുടെ സൈറ്റിന്റെ മെന്‍ഷനിംഗ് തടഞ്ഞിരിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും സൈറ്റ് സ്ഥാപകനായ സെബാസ്റ്റ്യന്‍ സോബ്‌സൈക്ക് പറഞ്ഞു.

പുതിയ സൈറ്റിനെക്കുറിച്ചു നേരത്തേ പോസ്റ്റ്‌ചെയ്ത പത്തുലക്ഷത്തോളം പോസ്റ്റുകള്‍ ഫേസ്ബുക്ക് ഡിലീറ്റാക്കുകയും ചെയ്തിരുന്നു. യൂ ട്യൂബിന്റെ മാതൃകയില്‍ പോസ്റ്റുകളില്‍ പരസ്യം നല്‍കി വരുമാനമുണ്ടാക്കാവുന്ന മാതൃകയാണ് ടിഎസ്‌യു ഡോട് കോമിലുള്ളത്. ഇന്‍വിറ്റേഷനിലൂടെ മാത്രം അംഗമാകാന്‍ സൗകര്യമുണ്ടായിരുന്ന സൈറ്റ്, ഫേസ്ബുക്കിന്റെ നിരോധനത്തെത്തുടര്‍ന്ന് ഓപ്പണ്‍ ലോഗിന്‍ ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News