അഫ്ഗാനില്‍ ഐഎസ് ഏഴുപേരുടെ തലയറുത്തുകൊന്നു; മൃതദേഹങ്ങളുമായി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു മാര്‍ച്ച്

കാബൂള്‍: അഫ്ഗാനിസ്താനില്‍ തദ്ദേശവംശജരെ തലയറുത്തു കൊന്നൊടുക്കിയതില്‍ ഐഎസിനെതിരേ പ്രതിഷേധം രൂക്ഷം. മൃതദേഹങ്ങളുമായി ഹസാര വംശജര്‍ കാബുളില്‍ പ്രകടനം നടത്തി.

ഷിയാ വിശ്വാസം പിന്തുടരുന്ന ഹസാര വംശജരായ മൂന്നു സ്ത്രീകള്‍ അടക്കം ഏഴുപേരെയാണ് ഐഎസ് കൊന്നൊടുക്കിയത്. ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഇവരുടെ മൃതദേഹം തലയറുത്ത നിലയില്‍ ഞായറാഴ്ചയാണ് കണ്ടെത്തുകയായിരുന്നു. ഐഎസിനെ അനുകൂലിക്കുന്ന താലിബാനാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാരോപിച്ച് മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ ഇന്നു കാബൂളിലെ തെരുവുകളിലൂടെ പ്രകടനമായി പ്രസിഡന്റിന്റെ കൊട്ടാരം ഉപരോധിച്ചു.

കനത്തമഴയും മഞ്ഞും വകവയ്ക്കാതെയായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഇവര്‍ തദ്ദേശീയര്‍ക്കു സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരേ കല്ലെറിഞ്ഞപ്പോള്‍ സൈന്യം വെടിവച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു സ്ത്രീകളടക്കമുള്ളവര്‍. കാബൂളിനു പുറമേ അഫ്ഗാന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രതിഷേധം നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News