പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. രാവിലെ പത്തു മണിക്ക് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും നല്‍കും. കഴിഞ്ഞ ദിവസമാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനം ജോര്‍ജ് നടത്തിയത്. മാണിക്ക് തന്നെ മാതൃകയാക്കാം എന്നു പറഞ്ഞായിരുന്നു ജോര്‍ജിന്റെ രാജിപ്രഖ്യാപനം. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ അപേക്ഷയില്‍ സ്പീക്കര്‍ തീരുമാനം എടുക്കാനിരിക്കെയാണ് ജോര്‍ജിന്റെ രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News