ചോക്ലേറ്റ് ആണെന്നു കരുതി പടക്കം എടുത്ത് കഴിച്ചു; വെടിമരുന്ന് അകത്തുചെന്ന് അഞ്ചുവയസ്സുകാരി മരിച്ചു

രത്‌നഗിരി: ചോക്ലേറ്റ് ആണെന്നു കരുതി തെറ്റിദ്ധരിച്ച് പടക്കം എടുത്ത് കഴിച്ച അഞ്ചുവയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ദാമിനി നികം എന്ന അഞ്ചുവയസ്സുകാരിയാണ് വെടിമരുന്ന് അകത്തുചെന്ന് മരിച്ചത്. രത്‌നഗിരി ജില്ലയിലെ ടിസാംഗി ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്ത് കളിക്കുകയായിരുന്നു ദാമിനി നികം. ഈ സമയത്താണ് കുറച്ച് പടക്കങ്ങള്‍ ദാമിനിയുടെ ശ്രദ്ധയില്‍ പെട്ടത്.

പടക്കം കണ്ടപ്പോള്‍ ചോക്ലേറ്റ് ആണെന്നു തെറ്റിദ്ധരിച്ച ദാമിനി അതെടുത്ത് കഴിക്കുകയായിരുന്നു. കുഞ്ഞ് പടക്കം വായിലിടുന്നത് കണ്ട ഉടന്‍ തന്നെ അമ്മ ഓടിയെത്തി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദാമിനിയെ പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ ദാമിനി മരണത്തിന് കീഴടങ്ങി. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News