ആന്തൂരില്‍ ജയിച്ച സിപിഐഎം കൗണ്‍സിലറുടെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം; വീടിനു മുന്നില്‍ അക്രമികള്‍ റീത്ത് വച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സിപിഐഎം കൗണ്‍സിലറുടെ വീടിനു നേരെ സംഘപരിവാര്‍ ആക്രമണം. സിപിഐഎം കൗണ്‍സിലറായ എന്‍വി സരോജിനിയുടെ വീടാണ് ആര്‍എസ്എസ് ആക്രമിച്ചത്. വീടിന്റെ മുന്നില്‍ ആര്‍എസ്എസുകാര്‍ റീത്ത് വച്ചു.
വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കുകയും ചെയ്തു.

കണ്ണൂരില്‍ പുതുതായി രൂപീകരിച്ച ആന്തൂരില്‍ മുഴുവന്‍ സീറ്റുകളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതരായാണ് അക്രമം നടത്തിയതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News