കേരളം കണ്ട ഏറ്റവും വലിയ കള്ളന്‍ മാണിയെന്ന് പി സി ജോര്‍ജ്; കേരളത്തിനൊരു പ്രാദേശിക പാര്‍ട്ടിക്കു വേണ്ടി മതേതരമായി ഒന്നിക്കാന്‍ ജോര്‍ജിന്റെ ആഹ്വാനം

തിരുവനന്തപുരം: കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്. എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജോര്‍ജ്. ഒരു മനുഷ്യന്‍ ചാകാന്‍ പോകുമ്പോഴേലും സത്യം പറയും. ആത്മഹത്യാക്കുറിപ്പ് കോടതി പരിഗണിക്കുന്നത് അതുകൊണ്ടാണ്. കെ എം മാണിയുടെ ധനകാര്യ മാനേജ്‌മെന്റില്‍ കെടുകാര്യസ്ഥത വലിയതാണ്.

മാണി ധനകാര്യമന്ത്രിയായി ചുമതലയേറ്റെടുക്കുമ്പോള്‍ 58 കൊല്ലം കേരളത്തിന്റെ 88000 കോടിയായിരുന്നു. നാലുവര്‍ഷം കൊണ്ട് അത് 159000 കോടിയായി. കേരളത്തിലെ ജനങ്ങളെ കടക്കെണിയിലാക്കിയ കൊള്ളക്കാരനാണ് മാണി. പാവപ്പെട്ട കര്‍ഷകനെ പിടിച്ചുപറിക്കുകയാണ് മാണി. കര്‍ഷകരില്‍നിന്നു നികുതി പിടിച്ചുപറിച്ചതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കിട്ടുന്നത്. കര്‍ഷകന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് മാണി.

കാലഹരണപ്പെട്ട നേതാക്കന്‍മാരെ ഉപേക്ഷിച്ചുകൊണ്ട് സത്യത്തിനും നീതിക്കും ധര്‍മത്തിനും യോജിച്ച വിധത്തില്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ഒരു പ്രാദേശിക പാര്‍ട്ടിയായി കേരള കോണ്‍ഗ്രസിനെ വളര്‍ത്തിയെടുക്കാന്‍ എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. മാണിയോ ജോസഫോ തോമസോ പിള്ളയോ ഒന്നുമല്ല. നമുക്കൊന്നിക്കാം. കേരളത്തിന് ഒരു പ്രാദേശിക പാര്‍ട്ടി ആവശ്യമാണ്. ഒരു മതേതര പാര്‍ട്ടിയാണ്. മുഴുവന്‍ പേരും ഒന്നിക്കണമെന്ന ആഹ്വാനം എല്ലാ ആദരവോടും കൂടി ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുന്നു. ഒരു തര്‍ക്കത്തിനും സ്ഥാനത്തിനും വേണ്ടി പി സി ജോര്‍ജ് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News