പി വി ജോണിന്റെ ജീവനെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പടയൊരുക്കം; വയനാട്ടിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം ശക്തം

കല്‍പറ്റ: ജില്ലയിലെ കനത്ത തോല്‍വിയും ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയെയും തുടര്‍ന്നു വയനാട്ടില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്നു. പോലീസ് പുറത്തു വിടാതിരുന്ന പി വി ജോണിന്റെ ആത്മഹത്യ കുറിപ്പ് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വായിച്ചു. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനൊപ്പം മറ്റു മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.

കളിച്ചവരുടെയും കളിപ്പിച്ചവരുടെയും കരണത്തടിച്ച് പ്രഹരിച്ച് ജോണേട്ടൻ യാത്രയായി. കൊണ്ട് പോയി കൊന്നിലേടായെന്ന ഉറ്റവരുടെ അലമു…

Posted by Vinayan KE on Sunday, November 8, 2015

മാനന്തവാടി നഗരസഭ പുത്തന്‍പുര ഡിവിഷനില്‍ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിക്ക് ഡിസിസി നേതൃത്വം പിന്തുണ നല്കിയതിനെത്തുടര്‍ന്നു ഔദ്യോഗിക സ്ഥാനാര്‍ത്ഥി പി വി ജോണ്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിനു മേല്‍ക്കൈയുള്ള വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണു വിജയിച്ചത്. പ്രചാരണരംഗത്തു പോലും നേതാക്കള്‍ കൈവിട്ട പി വി ജോണിനു മുപ്പത്തിയൊന്‍പതു വോട്ടുകള്‍ മാത്രമാണു നേടിയത്. ഇതെത്തുടര്‍ന്നു പി വി ജോണ്‍ മാനന്തവാടി കോണ്‍ഗ്രസ്സ് ബ്‌ളോക്ക് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു.

ആത്മഹത്യ കുറിപ്പില്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കള്‍ക്കെതിരെയും ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരെയും ശക്തമായ പരാമര്‍ശമാണുള്ളത്. തന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ ജില്ലയിലെ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും കത്തിലുണ്ട്. പ്രതിഷേധമുണ്ടാകുമെന്ന സമ്മര്‍ദ്ദം കാരണം പോലീസ് കത്തു പുറത്തു വിട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് കത്തു വായിക്കാന്‍ അവസരം നല്കി. കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണു ബന്ധുക്കള്‍ പറയുന്നത്.

അതെ സമയം ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും തെരഞ്ഞെടൂപ്പില്‍ വമ്പന്‍ പരാജയം നേരിട്ടതും വടക്കെ വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് പി വി ജോണിന്റെ ആത്മഹത്യയും കോണ്‍ഗ്രസ്സില്‍ പ്രത്യക്ഷ കലാപങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് വയനാട് പാര്‍ലിയമെന്ററി പാര്‍ട്ടി സെക്രട്ടറി കെ ഇ വിനയന്‍, കെപിസിസി സെക്രട്ടറി കെ കെ ഏബ്രഹാം തുടങ്ങിയവര്‍ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അതേസമയം, കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News