യുവരാജ് സിംഗിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ച്

ബാലി: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ആരാധകരെ അത്ഭുതപ്പെടുത്തി ദീപാവലി ദിനത്തില്‍ യുവിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാമുകിയും ബ്രിട്ടീഷ് നടിയും മോഡലുമായ ഹാസല്‍ കീച്ചാണ് യുവിയുടെ വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ബാലിയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. വിവാഹം നടക്കാന്‍ രണ്ടുമാസം എങ്കിലും കഴിയും. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും വിവാഹം ഉണ്ടാകുക.

ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഒരു മാധ്യമങ്ങള്‍ക്കും ഇരുവരും പിടികൊടുത്തിരുന്നില്ല. ഏതാനും ദിവസം മുമ്പ് തന്റെ ജീവിതത്തിലെ പുതിയ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിനെ കുറിച്ച് ട്വിറ്റര്‍ സംഭാഷണത്തില്‍ യുവി സൂചന നല്‍കിയിരുന്നു. പോരാത്തതിന് കഴിഞ്ഞമാസം ഹര്‍ഭജന്റെയും ഗീത ബസ്രയുടെയും വിവാഹ ചടങ്ങിലും യുവിയും ഹസലും പങ്കെടുത്തപ്പോള്‍ തന്നെ ഊഹാപോഹങ്ങള്‍ പരക്കാനും തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News