അമേരിക്കൻ മലയാളികൾക്കായി കൈരളിയുടെ പുതിയ വെബ്‌സൈറ്റ്; കൈരളി യുഎസ്എ സ്വിച്ച് ഓൺ കർമ്മം 21ന്

ചിക്കാഗോ: മലയാളത്തിന്റെ ദൃശ്യജാലകം തുറന്നിട്ട്, 15 വർഷങ്ങൾ. ഒരു ചാനലിലൂടെ ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വർഷങ്ങൾ. പൊതുജനം ഉടമയായി ആദ്യത്തെ മലയാളം ചാനൽ കൈരളി. കഴിഞ്ഞ 15 വർഷങ്ങൾ സാമൂഹ്യ ബാധ്യതകൾക്ക് കൈരളി വിട്ടുവീഴ്ച ചെയ്തില്ല. മലയാളത്തിന്റെ ചരിത്രവും സംസ്‌ക്കാരങ്ങളും പാരമ്പര്യവും സർഗാത്മകമായി സമ്മേളിച്ച ദൃശ്യാനുഭവമായിരുന്നു കൈരളിയുടെ കൈമുതൽ.

പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളിയുടെ പ്രവർത്തനങ്ങൾക്ക് 13 വർഷങ്ങൾ പിന്നിട്ടു. പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി സോഷ്യൽ മീഡിയരംഗത്തും അതിശക്തമായി തുടരുന്നു. കേരളത്തിൽ ഏറ്റവും റേറ്റിംഗ് നിലനിർത്തുന്ന ഓൺലൈൻ പോർട്ടലായി കൈരളി ഓൺലൈൻ മാറി.

പ്രവാസ ജീവിതത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നിലനിർത്തി, കലകളെയും കലാകാരന്മാർക്കും ഉത്തേജനം നൽകി അമേരിക്കയിലെ അതിന്റെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ പരിപേക്ഷ്യം നൽകുന്നു. കൈരളിയുടെ യു.എസ്.എയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അമേരിക്കയിലെ മധ്യരംഗത്തിന്റെ അതിരുകളില്ലാത്ത സംഘബോധം പകർന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോൺഫറൻസിൽ വച്ച് ഇന്ത്യ പ്രസ്സ്‌ക്ലബ്ബിന്റെ എക്കാലത്തെയും മഹനീയ പുരസ്‌കാരം കേരളത്തിലെ മികച്ച മാധ്യമ പ്രവർത്തകനായ ജോൺ ബ്രിട്ടാസിന് നൽകുന്ന അഭിമാനകരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്ന സദസിൽ പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ടാജ് മാത്യു, ജോൺ ബ്രിട്ടാസ്, മറ്റു ഭാരവാഹികൾ, കൈരളി യു.എസ്.എയുടെ ചുമതലക്കാരായ ജോസ് കാടാപുറം, ശിവൻ മുഹമ്മ, ജോസ് പ്ലാക്കാട് മറ്റു വിവിധ ബ്യൂറോ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രാജു എബ്രഹാം എംഎൽഎ www.kairaliusa.com ആദ്യമായി പ്രേക്ഷകർക്ക് തുറന്നിടുന്നു.

വടക്കേ അമേരിക്കയിലെ വെബ്ഡിസൈനിംഗ് രംഗത്ത് തനതായ മികവ് പുലർത്തിയ കോഡിയ ടെക്‌നോളജി ഐഎൻസിയാണ് കൈരളി യു.എസ്.എ വൈബ്‌സൈറ്റ് ഡിസൈൻ ചെയ്തത്. വെബ്‌സൈറ്റ് ഡിസൈനിംഗിന് പുറമെ സോഫ്റ്റ് വെയർ സർവീസ് നൽകുന്ന വിശ്വസ്തമായ സേവനമാണ് കോഡിയ ടെക്‌നോളജി ഐഎൻസി(Codea Technology INC). www.kairali.usa എന്ന വെബ്‌സൈറ്റിൽ കൈരളി യു.എസ്.എ ന്യൂസ്, അമേരിക്കൻ ഫോക്കസ്, അമേരിക്കൻ കഫേ, ഡോ.റോയ് പീ തോമസിന്റെ ഹെൽത്ത് ടിപ്‌സ് എന്നീ പരിപാടികൾ തത്സമയം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ഈ മാസം 21ന് നടക്കുന്ന കൈരളി യു.എസ്.എ വെബ്‌സൈറ്റ് സ്വിച്ച് ഓൺ കർമ്മത്തിലേക്ക് എല്ലാ നല്ലവരായ സുഹൃത്തുക്കളെയും ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News