‘ഭായ്’ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; സഹതാരത്തോട് ചൂടായി സൽമാൻ ഖാൻ

പൊതുവേദിയിൽ വച്ച് സഹതാരത്തോട് ചൂടായതിന്റെ പേരിൽ ബോളിവുഡ് താരം സൽമാൻ ഖാൻ വിവാദത്തിൽ. സൽമാന്റെ പുതിയ ചിത്രമായ പ്രേം രത്തൻ ധൻ പായോയുടെ പ്രമോഷണൽ പരിപാടിക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചിത്രത്തിൽ സൽമാന്റെ കൂടെ വേഷമിടുന്ന നീൽ നിതിൻ മുകേഷിനോടാണ് താരം പരസ്യമായി ദേഷ്യപ്പെട്ടത്.

പരിപാടിക്കിടെ നിതിൻ സൽമാനെ ‘ഭായ്’ എന്ന് വിശേഷിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. തുടർന്ന് ‘ഞാൻ നിന്റെ സഹോദരനല്ല, അത് സൂരജ’ാണ് എന്ന് ദേഷ്യത്തിൽ വിളിച്ച് പറഞ്ഞാണ് നിതിനെ അപമാനിച്ചത്. തനിക്ക് സ്വന്തമായി രണ്ട് സഹോദരൻമാറുണ്ടെന്നും അതിൽ കൂടുതൽ സഹോദരന്മാർ വേണ്ട എന്നും താരം പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപും നിതിനോട് സൽമാൻ തന്നെ ‘ഭായ്’ എന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സൂരജ് ആർ ഭാട്ടാചാര്യ സംവിധാനം ചെയ്ത പ്രേം രത്തൻ ധൻ പായോ ഇന്ന് തീയേറ്ററുകളിലെത്തി. സൽമാൻ ഖാനും സോനും കപൂറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ഹിമേഷ് റഷമീയയാണ് സംഗീതം. അനുപം ഖേർ, അർമാൻ കോഹ്ലി, സ്വര ഭാസ്‌ക്കർ എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. ഹിന്ദിക്ക് പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News