മെക്‌സിക്കോ സിറ്റി: പെൺവാണിഭ സംഘത്തിന്റെ പിടിയിൽപ്പെട്ട് നാലു വർഷത്തിനുള്ളിൽ 43,200 തവണ പീഡിപ്പിക്കപ്പെട്ടെന്ന് 23കാരിയുടെ വെളിപ്പെടുത്തൽ. മെക്‌സിക്കൽ സ്വദേശിനിയായ കാർലെ ജാസിന്തോയുടെ വെളിപ്പെടുത്തൽ സിഎൻഎൻ ചാനലാണ് പുറത്തുവിട്ടത്.
പന്ത്രണ്ടാം വയസിൽ പ്രണയം നടിച്ചെത്തിയ 22കാരനാണ് ജാസിന്തോയെ പെൺവാണിഭസംഘത്തിന്റെ പിടിയിൽ എത്തിച്ചത്. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് യുവതിയെ ലൈംഗികതൊഴിലിനായി ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് മറ്റുപലയിടങ്ങളിലേക്കും പെൺകുട്ടിയെ സംഘം കൊണ്ടുപോയി. തുടർന്ന് നാലു വർഷത്തോളം പ്രതിദിനം 30 പുരുഷൻമാർ തന്നെ സമീപിച്ചിരുന്നതായി ജാസിന്തോ പറയുന്നു.
ചില ദിവസങ്ങളിൽ ഇത് അർദ്ധരാത്രി വരെ തുടർന്നെന്നും താൻ കരയുന്നത് കണ്ട് ചിലർ തന്നെ പരിഹസിച്ചിരുന്നെന്നും ജാസിന്തോ വെളിപ്പെടുത്തുന്നു. ക്രൂരമായി ലൈംഗിക പീഡനത്തിന് പുറമെ ചിലർ തന്നെ മർദ്ദിച്ചിരുന്നെന്നും ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നെന്നും ജാസിന്തോ പറയുന്നു.
2008ൽ പൊലീസ് നടത്തിയ റെയ്ഡിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ആറും ഒൻപതും വയസുള്ള പെൺകുട്ടികളെ തേടിയാണ് കേന്ദ്രത്തിലേക്ക് ആളുകൾ എത്തിയിരുന്നതെന്നും പെൺകുട്ടി പറയുന്നു. കഴിഞ്ഞ ദിവസമാണ് ജാസിന്തോയുടെ വെളിപ്പെടുത്തൽ സിഎൻഎൻ പുറത്തുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here