മടങ്ങിയെത്തിയ മാഗിക്ക് ചൂടപ്പം വില്‍പന: അഞ്ചുമിനുട്ടിനുള്ളില്‍ സ്‌നാപ്ഡീലിലൂടെ വിറ്റഴിഞ്ഞത് 60000 പായ്ക്കറ്റ്

ദില്ലി: മാഗി തിരിച്ചെത്തിയപ്പോള്‍ നെസ്ലേ പോലും വിചാരിച്ചിരിക്കില്ല ഇത്ര വലിയൊരു വില്‍പന. കഴിഞ്ഞദിവസം വിലക്കിനു ശേഷം വിപണിയിലേക്കെത്തിയ മാഗി അഞ്ചു മിനുട്ടിനുള്ളില്‍ സ്‌നാപ് ഡീലിലെ ഫഌഷ് സെയിലില്‍ വിറ്റഴിഞ്ഞത് അറുപതിനായിരം പായ്ക്കറ്റ്. ആദ്യബാച്ചില്‍ പുറത്തിറക്കിയ പായ്ക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നതായി നെസ്ലേ അറിയിച്ചു.

മടങ്ങിവരുന്ന മാഗി സ്‌നാപ്ഡീലിലൂടെ വാങ്ങാനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ ഒമ്പതിനാണ് ആരംഭിച്ചത്. മാഗി തിരിച്ചുവരുന്ന എന്ന വാര്‍ത്തയെ സ്‌നാപ്ഡീലിന്റെ ഉപഭോക്താക്കള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് ടോണി നവീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News