ചൈന സൂപ്പര്‍ സീരീസ്; സൈന മുന്നോട്ട്; സിന്ധു പുറത്തേക്ക്

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ ടീ ജിംഗ് യിയെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍ 21-10, 19-21, 21-19. ആദ്യ ഗെയിമില്‍ ടീ യിംഗിന് ഒരു അവസരം പോലും നല്‍കാതെ ഏകപക്ഷീയമായിട്ടായിരുന്നു സൈനയുടെ ജയം. രണ്ടാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടീ ജിംഗ് പിടിച്ചപ്പോള്‍ മൂന്നാം ഗെയിമില്‍ അതേനാണയത്തില്‍ സൈമന മറുപടി നല്‍കി.

അതേസമയം, രണ്ടുതവണ വെങ്കല മെഡല്‍ ജേതാവായ ലോകചാമ്പ്യന്‍ പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ആദ്യഗെയിമില്‍ നല്ല ലീഡ് നേടിയ ശേഷമായിരുന്നു രണ്ടും മൂന്നും ഗെയിമുകള്‍ അടിയറവച്ച ശേഷമുള്ള സിന്ധുവിന്റെ കീഴടങ്ങല്‍. ചൈനയുടെ ഷിസിയന്‍ വാങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍ 21-18, 18-21, 16-21. ഇതിനു മുമ്പ് ഏഴുതവണ സിന്ധുവും ഷിസിയനും ഏറ്റുമുട്ടിയപ്പോള്‍ നാലുതവണ ജയം സിന്ധുവിനൊപ്പമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News