പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ലണ്ടനില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരനായ ഇന്ത്യന്‍ വംശജന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍. സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഇന്ത്യന്‍ വംശജനായ ഹസന്‍ സുരൂര്‍ അറസ്റ്റിലായത്. പതിനാലു വയസ് മാത്രമുള്ള പെണ്‍കുട്ടിയെ കാത്തുനില്‍ക്കുന്നതിനിടെ ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ സുരൂര്‍ കുടുങ്ങുകയായിരുന്നു. സുരൂരിനെ ഈയാഴ്ച വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

സോഷ്യല്‍മീഡിയകള്‍ വഴി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാംസവ്യാപാരത്തിനുപയോഗിക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്നാണ് ചാനല്‍ സ്റ്റിംഗ് ഓപറേഷന്‍ നടത്തിയത്. ചാനല്‍ നിയോഗിച്ച പെണ്‍കുട്ടിയാണ് സുരൂരുമായി ഇടപാടുറപ്പിച്ച് കാണാനെത്തിയത്. ഇതു ചാനല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here