കാവ്യമാധവനും നസ്‌റിയയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ആരാധകർക്കിടെയിൽ ചർച്ചയാവുകയാണ്. ‘വിത്ത് ലവ്‌ലി നസ്‌റിയ’ എന്ന ക്യാപ്ഷനോടെ, കാവ്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ചർച്ചയാകുന്നത്. ആരാധകർക്കിടെയിൽ വൻസ്വീകരണം ലഭിക്കുന്നതിന് പുറമെ, ചിത്രത്തെ ചൊല്ലി ഒരു തർക്കവും മുറുകുകയാണ്. കാവ്യയാണ് സുന്ദരിയെന്ന് കാവ്യമാധവന്റെ ആരാധകർ വാദിക്കുമ്പോൾ, നസ്‌റിയ ആണ് സുന്ദരിയെന്ന് മറുഭാഗവും വാദിക്കുന്നു.
അതേസമയം, വിവാഹം ശേഷം നസ്‌റിയ തിരിച്ചുവരവ് നടത്തുന്നത് കാവ്യമാധവനൊപ്പമുള്ള ചിത്രത്തിലൂടെയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകർ കമന്റിലൂടെ അഭിപ്രായപ്പെടുന്നു.
With lovely Nazriya
Posted by Kavya Madhavan on Saturday, November 7, 2015
നടി കൃഷ്ണ പ്രഭയുൾപ്പടെ അമ്പത്തേഴായിരത്തോളം പേർ ഇതുവരെ ഫോട്ടോ ലൈക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് നസ്‌റിയ. ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ പുതിയ ചിത്രം.
Get real time update about this post categories directly on your device, subscribe now.
Discussion about this post