‘വരു നമുക്ക് മണ്ണിലേക്കിറങ്ങാം’; ജനകീയ ചിത്രം ‘ഇളംവെയിൽ’ ഇന്ന് തീയേറ്ററുകളിൽ

ജനകീയ പ്രദർശനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിയ ‘ഇളംവെയിൽ’ നാളെ തീയേറ്ററുകളിൽ. ജനകീയ കൂട്ടായ്മയിൽ കണ്ണൂർ സ്വദേശി ഷിജു ബാലഗോപാലനാണ് ഇളംവെയിൽ ഒരുക്കിയത്. തിരുവനന്തപുരം നിള(11.30), തൃശൂർ ശ്രീ(11.30), കോഴിക്കോട് ശ്രീ(1 മണി) എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മണ്ണിനെ നശിപ്പിക്കുന്നവരാണ് ജീവജാലങ്ങളെ ഇല്ലാതാക്കുന്നതെന്ന് ചിത്രം വിളിച്ച് പറയുന്നു. 2015 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെ മഹത്വം വിളിച്ചറിയിക്കുകയാണ് ഷിജുവിന്റെ ചിത്രം. മണ്ണിനെയും കൃഷിയെയും ഒരുപാട് സ്‌നേഹിക്കുന്ന രാഹുൽ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഒന്നരമണിക്കൂർ ചിത്രം പുരോഗമിക്കുന്നത്. മണ്ണിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ ഷിജുവും സംഘവും ലക്ഷ്യമിടുന്നത്. മനുഷ്യർക്ക് മണ്ണ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരുകൂട്ടം കഥാപാത്രങ്ങളിലൂടെ വ്യക്തമാക്കി തരുന്നുണ്ട് ചിത്രം.

ജനകീയ കൂട്ടായ്മയിലൂടെ തയ്യാറാക്കിയ ‘നന്മകൾ പൂക്കുന്ന നാട്ടിൽ’ എന്ന ചിത്രത്തിനു ശേഷം ഷിജു ബാലഗോപാലൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളംവെയിൽ. ഷിജുവിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ കണ്ണൂർ ടാക്കീസാണ് ചിത്രം ഒരുക്കുന്നത്. സർഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറിൽ മുകുന്ദൻ കൂർമയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും അടക്കം മുഴുവൻ പേരും പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സ്വന്തം പ്രയത്‌നത്തിലൂടെ സിനിമയുടെ മുഴുവൻ വശങ്ങളും പഠിച്ച് സിനിമ എടുത്തയാളാണ് ഷിജു ബാലഗോപാലൻ. ഡോക്ടർ കുമാരൻ വയലേരിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുമിത്ത് രാഘവ്, ദീക്ഷിത്ത് ദിലീപ്, വി.കെ കുഞ്ഞികൃഷ്ണൻ, ജയലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Malayalam Film “Ilamveyil” Trailerഇളംവെയിലിന്റെ ട്രെയിലര്‍ കാണാംമണ്ണിന്റെ മധുരമുള്ള ഇളംവെയില്‍ നവംബര്‍ 13 മുതല്‍…………….. Theatre List …………….Trivandrum – Nila – 11.30AMTrissur – Sree – 11.30 AMCalicut – Kairali Sree – 1PM✨✨✨✨ Tax Free ✨✨✨✨

Posted by Kannur Talkies on Monday, November 9, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News