തിരുവനന്തപുരം: സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല. അല്‍പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം വീണ്ടും കൂടുതല്‍ ശക്തനാക്കും. എല്ലാ സംശയങ്ങളും വൈകാതെ ദൂരീകരിക്കപ്പെടും. എല്ലാവരോടും നന്ദിയുണ്ടെന്നും മാണി പറഞ്ഞു. പാലായിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തനിക്ക് ആരോടും പരിഭവമില്ല. താന്‍ ഒരു സഹൃദയനാണ്. ആരോടും പകയില്ലാതെയാണ് തന്റെ ജീവിതം. ഭരണനേട്ടങ്ങളിലാണ് തന്റെ ആശ്വാസം. ഇക്കാലത്തിനിടയില്‍ പാവങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങള്‍ എല്ലാം വൈകിട്ട് പാലായില്‍ പറയാമെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിപ്രകടനമായാണ് ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പാലായിലെത്തുന്നതു വരെ വിവിധ കേന്ദ്രങ്ങളില്‍ അനുയായികള്‍ മാണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിക്കന്നുണ്ട്. എന്നാല്‍, പൊതുയോഗത്തിലേക്ക് ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസ് നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ല.

Get real time update about this post categories directly on your device, subscribe now.