മോദിയെ സ്വീകരിക്കാന്‍ ത്രിവര്‍ണത്തില്‍ പൊതിഞ്ഞ് വെംബ്ലി സ്‌റ്റേഡിയം; വെംബ്ലിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും

ലണ്ടന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം. ത്രിവര്‍ണത്തില്‍ പൊതിഞ്ഞാണ് വെംബ്ലി സ്റ്റേഡിയം നരേന്ദ്രമോദിയെ സ്വീകരിക്കുന്നത്. വെംബ്ലി സ്‌റ്റേഡിയത്തിന്റെ മുന്‍വശത്തെ ആര്‍ച്ചാണ് ത്രിവര്‍ണത്തില്‍ പൊതിഞ്ഞിട്ടുള്ളത്.

ഇന്നലെ ഉച്ചയോടെ ലണ്ടനിലെത്തിയ മോദി ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. ചില കരാറുകളിലും ഒപ്പുവച്ചു. ഇന്ന് മോദി വെംബ്ലി സ്‌റ്റേഡിയത്തില്‍ തടിച്ചു കൂടുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇതിനു മുന്നോടിയായാണ് സ്‌റ്റേഡിയത്തിന്റെ ആര്‍ച്ച് ത്രിവര്‍ണത്തില്‍ പൊതിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News