ഇത്തവണത്തെ താരം മെസി തന്നെയെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ഈവര്‍ഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസ്സിക്കെന്ന് ക്രിസ്റ്റ്യാനോ

ഈവര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലിയോണല്‍ മെസിക്ക് തന്നെയായിരിക്കുമെന്ന് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ സീസണ്‍ തന്റെ കരിയറിലെ മികച്ച സീസണായിരുന്നെങ്കിലും ഇത്തവണ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ളത് മെസ്സിയാണെന്നാണ് ക്രിസ്റ്റ്യാനോയുടെ അഭിപ്രായം. ഭാവിയില്‍ പുരസ്‌കാരം വീണ്ടും തന്നെ തേടി എത്തുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷവും പുരസ്‌കാരം ക്രിസ്റ്റ്യാനോക്ക് തന്നെയായിരുന്നു.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് മൂന്നു കിരീടങ്ങളും സമ്മാനിച്ച മെസ്സി തന്നെയാണ് പുരസ്‌കാരം നേടാന്‍ യോഗ്യനെന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്. ഈ പുരസ്‌കാരങ്ങളെല്ലാം വോട്ടുകളെ അടിസ്ഥാനമാക്കിയാണ് നല്‍കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ മെസ്സി മൂന്നു ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്. ലാ ലിഗയും സ്പാനിഷ് കപ്പും ചാമ്പ്യന്‍സ് ലീഗും മെസ്സി ബാഴ്‌സയ്ക്ക് നേടിയിട്ടുണ്ട്. വ്യക്തിഗത പ്രകടനം നോക്കിയാല്‍ താനും മികച്ച ഫോമിലായിരുന്നു. യൂറോപ്പിലെ ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍ താനാണെന്നും ക്രിസ്റ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News