ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തെ ഭയന്നു; മന്ത്രി കെ.ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി

തൃശ്ശൂര്‍: ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് മന്ത്രി കെ ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ നിന്നാണ് കെ ബാബു ഒഴിവായത്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിയെ തടയുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രി ഔദ്യോഗിക പരിപാടി റദ്ദാക്കിയത്. ഡിവൈഎഫ്‌ഐക്കൊപ്പം യുവമോര്‍ച്ചയും മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

രാവിലെ എട്ടു മണിയോടെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 8 മണി കഴിഞ്ഞതോടെ മന്ത്രിക്ക് എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് അറിയിച്ച് പരിപാടി ആരംഭിക്കുകയായിരുന്നു. എന്നാല്‍, മറ്റു വിശദീകരണങ്ങള്‍ ഒന്നും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel