കുറ്റ്യാടി നഗരത്തില്‍ ബോംബ് സ്‌ഫോടനം; മൂന്നു പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കുറ്റ്യാടി നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. നാദാപുരം ബിനു വധക്കേസിലെ പ്രതിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ നിസാറിന്റെ കടയ്ക്ക് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിസാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here