ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണെന്ന് പറഞ്ഞ മോദി, ഏതെങ്കിലും ഒന്നോ രണ്ടോ സംഭവത്തിന്റെ പേരില്‍ ഇവിടെ അസഹിഷ്ണുതയുണ്ടെന്ന് വിളിച്ചു പറയരുതെന്നും മോദി പറഞ്ഞു. അങ്ങനെ എന്തെങ്കിലും സംഭവം രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തുണ്ടായാല്‍ അത് ഒരിക്കലും സഹിക്കാനൊക്കില്ല. അതിനെ നിയമം കൊണ്ട് ശക്തമായി നേരിടുമെന്നും മോദി വ്യക്തമാക്കി. 125 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നിസാരമാണെന്ന് വിചാരിക്കില്ല. ഏതൊരു സംഭവത്തെയും ഗൗരവത്തോടെ തന്നെ കാണുമെന്നും മോദി പറഞ്ഞു.
ഇന്ത്യന്‍ സാമൂഹിക മൂല്യങ്ങള്‍ക്ക് എതിരായ ഒരു കാര്യവും ഒരുതരത്തിലും ഇന്ത്യ അംഗീകരിക്കില്ല. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ സാധാരണക്കാരനെയും ആളുകളുടെ വിശ്വാസങ്ങളും ജീവനും കാത്തുരക്ഷിക്കുന്നത് ഭരണഘടനയാണ്. ആ ഭരണഘടനയോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിയുടെ അഭിപ്രായ പ്രകടനം. ഒരിക്കല്‍ വിസ നിഷേധിച്ച് 13 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മോദി യുകെ സന്ദര്‍ശിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post