പുതിയ മലയാള സിനിമകൾ അപ്‌ലോഡ് ചെയ്ത ഫേസ്ബുക്ക് പേജുകൾക്കെതിരെ നടപടിയുമായി സൈബർ സെൽ. പേടിക്കണ്ട ഓടിക്കോ, സംഗീതലോകം തുടങ്ങിയ പേജുകളുടെ അഡ്മിനെതിരെയാണ് നടപടി സ്വീകരിക്കാൻ സൈബർ സെൽ തയ്യാറെടുക്കുന്നത്.
തീയേറ്ററുകളിലെത്തി രണ്ടു ദിവസത്തിനുള്ളിൽ തന്നെ മലയാളം, തമിഴ് ചിത്രങ്ങൾ വിവിധ ഭാഗങ്ങളായി പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ പത്തേമാരിയാണ് പേജിൽ ഒടുവിൽ പ്രത്യക്ഷപ്പെട്ട മലയാള ചിത്രം. എന്നാൽ പേജിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ പരാതിയുമായി മുന്നോട്ട് പോയതോടെയാണ് സൈബർ സെൽ നടപടി സ്വീകരിക്കാൻ ഒരുങ്ങിയത്. തുടർന്ന് പേജിലുണ്ടായിരുന്ന മലയാള സിനിമകളെല്ലാം അഡ്മിൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പുതിയ തമിഴ് സിനിമകൾ പേജിൽ പ്രദർശിപ്പിക്കുമെന്ന് അഡ്മിൻ വെല്ലുവിളി നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ അജിത്ത് കുമാർ ചിത്രം വേതാളം, കമൽഹാസൻ ചിത്രം തൂങ്കാവനം, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങൾ പേജിലുണ്ട്.
അതേസമയം, സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഇത്തരം പേജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. ഇത്തരം നിരവധി പേജുകളാണ് ഫേസ്ബുക്കിലുള്ളത്. പതിനായിരത്തിലേറെ ലൈക്കുകളാണ് പേജുകൾക്കുള്ളത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post