360 ഡിഗ്രിയില്‍ വട്ടം കറങ്ങി ഇനി ഐഒഎസിലെ ഫേസ്ബുക്കിലും വീഡിയോ കാണാം; ഫേസ്ബുക്കിലെ വിആര്‍ സ്റ്റൈല്‍ 360 വീഡിയോ പ്ലേയിംഗ് സൗകര്യം ഐഒഎസിലും

ഫേസ്ബുക്കില്‍ 360 ഡിഗ്രിയില്‍ വീഡിയോ കാണാനുള്ള സൗകര്യം ഇനി ആപ്പിള്‍ ഫോണുകളിലേക്കും. പരസ്യദാതാക്കള്‍ക്കു വേണ്ടിയും ഈ സൗകര്യം ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. സ്‌ക്രീനല്‍ ടാപ് ചെയ്ത് ഡ്രാഗ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വീഡിയോ 360 ഡിഗ്രിയില്‍ വീഡിയോ കാണാന്‍ സാധിക്കും. യഥാര്‍ത്ഥ വിര്‍ച്വല്‍ റിയാലിറ്റി അനുഭവവും ഫേസ്ബുക്ക് നല്‍കുന്നു. ഈ ട്രൂ വിര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് സാംസംഗ് ഗിയര്‍ വിആറില്‍ ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമേ 360 വീഡിയോ ഷെയര്‍ ചെയ്യുന്ന കൂടുതല്‍ ആളുകള്‍ക്കായി 360 കാമറ നിര്‍മിക്കുന്ന കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ഫോട്ടോകളിലും പിന്നീട് വീഡിയോകളിലും ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് 360 വീഡിയോയിലും ഉപയോഗിക്കുന്നത്. വിവിദ് ഷെയറിംഗ് ഫോര്‍മാറ്റാണ് ഇതിനായി ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ ആളുകള്‍ കണ്ടതോ അണ്‍ പ്രൊമോട്ടഡ് വീഡിയോയോ പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടാലും അതിന്റെ അനുഭവത്തിന് മാറ്റമൊന്നും വരുന്നില്ല. നിലവില്‍ വീഡിയോകള്‍ക്കുള്ള ഓട്ടോപ്ലേ സംവിധാനം തന്നെ ഇതിനും ഏര്‍പ്പെടുത്തും. ഫെലിക്‌സ്, പോള്‍, ബസ് ഫീഡ് എന്നിവയുടെ വീഡിയോസ് തന്നെയായിരിക്കും 360 യില്‍ ഐഒഎസിലെത്തുന്നത്.

സെപ്തംബറിലാണ് ഫേസ്ബുക്ക് 360 ഡിഗ്രി വീഡിയോ സൗകര്യം ഏര്‍പ്പെടുത്തിയത്. അന്ന് ഡെസ്‌ക്ടോപ്പിലും ആന്‍ഡ്രോയ്ഡ് ഒഎസിലുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഐഒഎസില്‍ ഉടന്‍ എത്തുമെന്ന് അന്നുതന്നെ ഫേസ്ബുക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Immerse yourself in Ben Albano’s 360° racing experience, and hear how he uses the AT&T network. #StrongCan #ad

Posted by AT&T on Wednesday, November 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News