പെണ്‍ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുരുഷവേഷം കെട്ടി; കൃത്രിമ ലിംഗവുമായി ബന്ധത്തിലേര്‍പ്പെട്ടത് പത്തു തവണ; യുവതിക്ക് എട്ടുവര്‍ഷം തടവ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തുമായി പുരുഷവേഷം കെട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ. ലണ്ടനിലാണ് സംഭവം. ഗെയില്‍ ന്യൂലാന്‍ഡ് എന്ന യുവതിയെയാണ് കൃത്രിമ ലിംഗവുമായി പുരുഷവേഷം കെട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കോടതി എട്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. കയി ഫോര്‍ച്യൂണ്‍ എന്ന പേരിലാണ് ഗെയില്‍ പുരുഷവേഷം കെട്ടി നടന്നത്. സ്തനങ്ങളുടെ വലുപ്പം അറിയാതിരിക്കാന്‍ നെഞ്ചിനു ചുറ്റും ബാന്‍ഡേജുകള്‍ ചുറ്റിയാണ് സുഹൃത്തിനെ പറ്റിച്ചത്. ചെസ്റ്റര്‍ ക്രൗണ്‍ കോടതി സെപ്തംബറിലാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയുമായി ഗെയില്‍ ഇത്തരത്തില്‍ പത്തുതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഒടുവില്‍ ബാന്‍ഡേജ് അഴിച്ചപ്പോഴാണ് ഇത് സ്ത്രീയാണെന്ന് യുവതി തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്തത്. കൃത്രിമ ലിംഗം ഉപയോഗിച്ചാണ് ഗെയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 25കാരിയായ ഗെയില്‍ മൂന്നുതവണ ഇത്തരത്തിലുള്ള ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രത്യേക മാനസിക പ്രശ്‌നമാണെന്നാണ് ജഡ്ജ് പറഞ്ഞത്.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പരാതിക്കാരിയുമായി ഗെയില്‍ ബന്ധം സ്ഥാപിച്ചത്. കയി ഫോര്‍ച്യൂണ്‍ എന്ന പേരിലുണ്ടാക്കിയ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പരാതിക്കാരിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പിന്നീട് ഇരുവരും ഫോണിലും മണിക്കൂറുകളോളം സംസാരിക്കാനും ആരംഭിച്ചു. തങ്ങള്‍ ഇരുവരും അവരവരുടെ സെക്ഷ്വാലിറ്റി മൂലം പ്രതിസന്ധി നേരിടുകയായിരുന്നെന്നും അതുകൊണ്ട് ഇത് ഒരു റോള്‍ പ്ലേ ആയിരുന്നെന്നും ഗെയില്‍ കോടതിയില്‍ പറഞ്ഞു. മാത്രമല്ല, താന്‍ പുരുഷനായി നടിക്കുകയായിരുന്നെന്ന് പരാതിക്കാരിക്ക് എപ്പോഴും അറിയുമായിരുന്നെന്നാണ് ഗെയില്‍ പറയുന്നത്.

ടിവി കാണാനിരിക്കുമ്പോള്‍ പോലും ഗെയില്‍ നടുവളച്ചാണ് ഇരിക്കാറുണ്ടായിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു. കയി ഫോര്‍ച്യൂണിനെ താന്‍ കാണുമ്പോഴൊക്കെ മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ സ്‌നേഹം കൊതിക്കുന്ന ഒരാളാണ്. എന്നാല്‍, ഇത് വളരെ സങ്കടകരമായിപ്പോയെന്നും പരാതിക്കാരി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News