ബാര്‍ കോഴക്കേസില്‍ ഇരട്ടത്താപ്പെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍; കെ ബാബുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. കെബാബുവിന് എതിരായ അന്വേഷണം പ്രഹസനമാക്കാനാണ് ആഭ്യന്തരമന്ത്രി രമേസ് ചെന്നിത്തല ശ്രമിച്ചത്. മന്ത്രി കെ ബാബുവിനെതിരായി അന്വേഷണം നടത്തിയത് മൂന്ന് ജില്ലകളില്‍ മാത്രം അധികാര പരിധിയുള്ള ഡിവൈഎസ്പിയാണ്. ഈ ഉദ്യോഗസ്ഥന് എറണാകുളം ജില്ലയുടെ മാത്രമേ അധികാര പരിധിയുള്ളൂ. മാണിക്കെതിരായി അന്വേഷണം നടത്തിയത് സ്റ്റേറ്റ് സ്‌പെഷ്യല്‍ സെല്‍ ആണ് എന്നും വിഎസ് പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിയുടെ മന്ത്രിയുടെ ഓഫീസില്‍ വെച്ച് കൈക്കൂലി നല്‍കി എന്ന ആരോപണം അന്വേഷിക്കേണ്ടത് സംസ്ഥാനത്ത് ആകെ അന്വേഷണ പരിധിയുള്ള യൂണിറ്റാണ്. ഇങ്ങനെ ചെയ്യുന്നതിന് പകരം തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും അഴിമതിക്ക് കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനുമാണ്. ഈ ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് ന്വേഷിപ്പിച്ചത് ബാബുവിനെ കുറ്റവിമുക്തനാക്കാനാണ്. ഇത് സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും ബോധ്യമാകും. കെ ബാബുവിന്റെ കേസില്‍ അന്വേഷണം നടത്തിയ എംഎന്‍ രമേശിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News