ഫാറൂഖ് കോളജില്‍ സസ്‌പെന്‍ഡ് ചെയ്ത ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി; സസ്‌പെന്‍ഷന്‍ ഉത്തരവ് ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു

കൊച്ചി: ഫാറൂഖ് കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന് കോളജിന്റെ പ്രതികാര നടപടി നേരിടുന്ന വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ദിനുവിനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള കോളജ് പ്രിന്‍സിപ്പാളിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തിട്ടുള്ളത്. കോളജിലെ ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിനായിരുന്നു ദിനുവിനെതിരെ കോളജിന്റെ പ്രതികാര നടപടി. ദിനുവിനെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്‌റൂമില്‍ ഇടകലര്‍ന്ന് ഇരിക്കാന്‍ പാടില്ലെന്ന കോളജിന്റെ സര്‍ക്കുലറിനെതിരെയാണ് ദിനു പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. ഇതിന് ദിനുവിനെ കോളജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമായി. ഇതിനിടെ ഇടകലര്‍ന്ന് ഇരിക്കുന്നത് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന കോളജ് പ്രിന്‍സിപ്പാളിന്റെ സര്‍ക്കുലര്‍ വിവാദത്തിന് ഒന്നുകൂടി ചൂടേറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News