പിസി ജോര്‍ജിന് അയോഗ്യത; തീരുമാനം ജൂണ്‍ 3 മുതല്‍ പ്രാബല്യത്തില്‍; കൂറുമാറ്റം തെളിഞ്ഞതായി സ്പീക്കര്‍ എന്‍ ശക്തന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി സ്പീക്കര്‍ എന്‍ ശക്തന്‍. ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാകുന്നതു വരെയാണ് അയോഗ്യത കല്‍പിച്ചിട്ടുള്ളത്. അയോഗ്യത ഇക്കഴിഞ്ഞ ജൂണ്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. ഇതുവരെ കൈപറ്റിയ ആനുകൂല്യങ്ങളൊന്നും തിരിച്ചു പിടിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഒരു അംഗം സ്വയം അംഗത്വം ഉപേക്ഷിക്കുന്ന ദിവസം മുതല്‍ അയോഗ്യതയ്ക്ക് കാരണമാകുന്ന പ്രവര്‍ത്തി ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ഇതനുസരിച്ച് ഈ പ്രവര്‍ത്തി ചെയ്യുന്ന ദിവസം മുതല്‍ അയോഗ്യനായി കണക്കാക്കാവുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതനുസരിച്ചാണ് ജൂണ്‍ 3 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ജോര്‍ജിനെ അയോഗ്യനാക്കിയത്. എംഎല്‍എ സ്ഥാനം രാജിവച്ചു കൊണ്ട് ജോര്‍ജ് കഴിഞ്ഞ ദിവസം നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതുമില്ല.

ജൂലയ് 21നാണ് ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. ജോര്‍ജ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും അതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഏപ്രിലില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഡീരജിസ്റ്റര്‍ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ജോര്‍ജ് കത്തു നല്‍കിയിരുന്നു. അതിന് അടുത്തയാഴ്ച ഇതേആവശ്യം ഉന്നയിച്ച് ജോര്‍ജ് ഹൈക്കോടതിയെയും സമീപിച്ചു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചു. പിന്നാലെ താന്‍ പാര്‍ട്ടി അംഗത്വം രാജിവച്ചതായും നിയമസഭയില്‍ യുഡിഎഫിനെതിരെ വോട്ടുചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചു. പോരാത്തതിന് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വേറെ പാര്‍ട്ടിയുണ്ടാക്കി മുന്നണിക്കെതിരെ മത്സരിച്ചതും കേരള കോണ്‍ഗ്രസ് തെളിവായി ഉന്നയിച്ചിരുന്നു. ഇതിനുള്ള പത്രവാര്‍ത്തകള്‍ അടക്കം തെളിവായി സ്വീകരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News