വിവാഹവും വിവാഹമോചനവും ഡേറ്റിംഗും പുതുമയല്ലാത്ത ബോളിവുഡില്‍ ഇനിയും തകരാത്ത ചില വൈവാഹിക ബന്ധങ്ങള്‍; ഇപ്പോഴും ഒന്നിച്ചു ജീവിക്കുന്ന സൂപ്പര്‍താര ദമ്പതികള്‍

വിവാഹവും വിവാഹമോചനവും ഡേറ്റിംഗും വിവാഹപൂര്‍വ ബന്ധവും ഒന്നും ബോളിവുഡില്‍ പുതുമയല്ല. വിവാഹം കഴിയുന്നതിനു മുമ്പുതന്നെ പല താരങ്ങളും ഒന്നിച്ച് ജീവിക്കുന്നവരുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ വേര്‍പിരിയുന്നവരുമുണ്ട്. എന്നാല്‍, അവിടെ ഇപ്പോഴും ചില സൂപ്പര്‍താര ദമ്പതികള്‍ ഉണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടുും ഒന്നിച്ച് ജീവിക്കുന്നവര്‍. അത്തരം അഞ്ച് സൂപ്പര്‍താര ദമ്പതികളെ പരിചയപ്പെടാം.

ഷാരൂഖ് ഖാന്‍ & ഗൗരി ഖാന്‍

SHAHRUKH

ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹം. ചലച്ചിത്ര നിര്‍മാതാവും ഇന്റീരിയര്‍ ഡിസൈനറുമായിരുന്ന ഗൗരി ഖാന്‍ 1984ലാണ് കിംഗ്ഖാനെ കാണുന്നതും പരിചയപ്പെടുന്നതും. 1991ല്‍ ഷാരൂഖ്, ഗൗരി ഖാനെ വിവാഹം കഴിച്ചു. ഇന്ന് ഇരുവര്‍ക്കും മൂന്നു മക്കള്‍. രണ്ട് ആണും ഒരു പെണ്ണും. 18 വയസ്സുള്ള ആര്യന്‍ ഖാന്‍, രണ്ടുവയസ്സുകാരനായ അബ്രം ഖാന്‍ എന്നിവര്‍ ആണ്‍ മക്കള്‍. സുഹാന ഖാന് പ്രായം 15. പ്രിയങ്ക ചോപ്രയെ ചേര്‍ത്ത് ഗോസിപ്പുകള്‍ നിരവധി പ്രചരിച്ചെങ്കിലും അതിനൊന്നും അവരുടെ സ്വര്‍ഗം പൊളിക്കാനായില്ല.

അമിതാഭ് ബച്ചന്‍ & ജയ ബച്ചന്‍

amitabh_bachchan_jaya_bachchan
ബോളിവുഡിലെ സുവര്‍ണ ദമ്പതികള്‍ എന്നറിയപ്പെടുന്ന ദമ്പതികള്‍. കാരണം മറ്റൊന്നുമായിട്ടില്ല, 42 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ഉലച്ചിലും തട്ടാത്ത ബന്ധമാണ് ഇരുവരുടേതും. 1973ലാണ് അമിതാഭും ജയയും വിവാഹിതരായത്. രണ്ടു മക്കള്‍. മകള്‍ ശ്വേതാ ബച്ചന്‍ നന്ദയും മകന്‍ അഭിഷേക് ബച്ചനും. ഇരുവരുടെയും ബന്ധത്തില്‍ രേഖ വിള്ളല്‍ വീഴ്ത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രേഖയ്ക്ക് മുമ്പ് ബച്ചനോട് ബന്ധമുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ബോളിവുഡിലെ ആദ്യ ദമ്പതികള്‍ എന്നും ഇരുവരും അറിയപ്പെടുന്നു.

കജോള്‍ അജയ് & ദേവ്ഗണ്‍

Kajol-and-Ajay-Devgan

കരിയറിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയത്താണ് കജോള്‍ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നതും ചലച്ചിത്ര മേഖലയില്‍ നിന്ന് മാറിനില്‍ക്കുന്നതും. എന്നാല്‍, ഇരുവരുടെയും ബന്ധത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഗോസിപ്പുകാര്‍ക്ക് പോലും സാധിച്ചില്ലെന്നതാണ് വസ്തുത. സംഗതി മറ്റൊന്നുമല്ല ഗോസിപ്പുണ്ടാക്കാന്‍ ആരുടെയും പേരുകിട്ടിയില്ല. ഇടയ്ക്ക് ഇരുവരും പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ ഇരുവരും ഇന്നും സുഖമായി ജീവിക്കുന്നു.

നീതു കപൂര്‍ & റിഷി കപൂര്‍

rishi-kapoor-neetu

വിവാഹം കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നും സൂപ്പര്‍ ദമ്പതികളായി തന്നെ കഴിയുകയാണ് നീതു കപൂറും റിഷി കപൂറും. വിവാഹത്തിന് മുമ്പ് സിനിമയില്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ. സിനിമാസെറ്റുകളില്‍ ഇരുവരുടെയും പ്രണയം അക്കാലങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. റിഷിയുടെ മദ്യപാനശീലം വില്ലനാകുമെന്ന് തോന്നിച്ചെങ്കിലും അതെല്ലാം തരണം ചെയ്ത് അവര്‍ ഒരുമിച്ചു. വിവാഹത്തിനു ശേഷവും ഇരുവരും ചില ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

അനില്‍ കപൂര്‍ & സുനിത

Anil-kapoor-with-wife-sunita

ബോളിവുഡിന്റെ ഒരുകാലത്തെ സൂപ്പര്‍താരമായിരുന്ന അനില്‍ കപൂര്‍ 10 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുനിതയെ വിവാഹം കഴിച്ചത്. 1985ലായിരുന്നു വിവാഹം. മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത സുനിത എന്നും പൊതുവേദിയില്‍ നിന്ന് അകന്നുനിന്നു. എന്നാല്‍, ഭര്‍ത്താവ് ആ ധര്‍മം കൂടി ഭംഗിയായി നിര്‍വഹിച്ചു പോരുന്നുണ്ട്. മാധുരിയോട് അനിലിനുണ്ടായിരുന്ന ബന്ധം പോലും ഇരുവരുടെയും ബന്ധത്തിന് ഒരു പോറല്‍ പോലും ഏല്‍പിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel