ബാര്‍കോഴ: മാണിക്കും ബാബുവിനും ലഭിച്ചത് ഇരട്ടനീതി; ബാബുവിനെതിരെ നടത്തിയത് വിജിലന്‍സ് മാന്വലില്‍ പറയാത്ത പ്രാഥമിക അന്വേഷണം; വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലറിന്റെ പകര്‍പ്പ് കൈരളിക്ക്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കും കെ ബാബുവിനും വിജിലന്‍സ് നല്‍കിയത് ഇരട്ടനീതി. ഇരുവര്‍ക്കും എതിരെ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത് രണ്ടുതരം അന്വേഷണം. മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ നിര്‍ദ്ദേശിച്ച വിജിലന്‍സ് കെ ബാബുവിനെതിരെ നടത്തിയത് പ്രാഥമിക അന്വേഷണം. പ്രാഥമിക അന്വേഷണം എന്നത് വിജിലന്‍സ് മാന്വലില്‍ നിര്‍ദ്ദേശിക്കാത്തത്. വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈനിന് ലഭിച്ചു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനും കെഎം മാണിക്കും ലഭിച്ചത് ഇരട്ട നീതിയെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ബാര്‍ ഉടമ ബിജു രമേശിന്റെ കൈയ്യില്‍ നിന്നും 50 ലക്ഷം രൂപ മന്ത്രി കെ ബാബു കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. ഇത് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അയച്ച സര്‍ക്കുലറില്‍ ആണ് ഇരട്ട നീതി വ്യക്തമാക്കുന്നത്.

കെ ബാബുവിനെതിരെ പ്രാഥമിക അന്വേഷണം മാത്രം നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പി കെഎം ആന്റണിക്ക് വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മാണിക്കെതിരെ ക്വിക് വെരിഫിക്കേഷന്‍ തന്നെ നടത്തണം എന്നായിരുന്നു വിന്‍സന്‍ എം പോള്‍ നല്‍കിയ നിര്‍ദ്ദേശം.

പ്രാഥമിക അന്വേഷണത്തെപ്പറ്റി വിജിലന്‍സ് മാന്വലില്‍ എവിടെയും നിര്‍വചിച്ചിട്ടില്ല. വിജിലന്‍സ് മാന്വലില്‍ പറയാത്ത അന്വേഷണ രീതിയാണ് വിജിലന്‍സ് സ്വീകരിച്ചത്. അഴിമതിക്കേസില്‍ പ്രതിയായാല്‍ പോലും ബാബുവിന് വിജിലന്‍സിന്റെ ഈ അന്വേഷണത്തിന്റെ ആനുകൂല്യം ലഭിക്കും.

നിയമത്തില്‍ നിര്‍വചിക്കാത്ത അന്വേഷണം നടത്തിയ നടപടി റദ്ദാക്കമെന്ന് പ്രതിയാക്കപ്പെട്ടാല്‍ കെ ബാബുവിന് കോടതിയോട് ആവശ്യപ്പെടാം. നിയമപരമല്ലാത്ത അന്വേഷമം നടത്തിയാല്‍ പ്രതിയെ ശിക്ഷിക്കാനും കോടതിക്ക് കഴിയില്ല. മന്ത്രിയായ കെ ബാബുവിന് രക്ഷപെടാനുള്ള ഈ എളുപ്പവഴിയാണ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News