പാരിസ് ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സ്ഥിരീകരണം; ഫ്രാന്‍സില്‍ മൂന്നുദിവസത്തെ ദുഖാചരണം; മരണം 127

പാരിസ്: പാരിസ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെയുടെ സ്ഥിരീകരണം. ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തിന് പുറത്തുവച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. 127 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങള്‍. 100ല്‍ അധികം പേരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നു. ഇവരെ പിന്നീട് മോചിപ്പിച്ചു. അക്രമത്തില്‍ ഉള്‍പ്പെട്ട എട്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു. മൂന്നുപേര്‍ ചാവേര്‍ ബോംബുകളായി പൊട്ടിത്തെറിച്ചു. ഏഴിടങ്ങളിലാണ് ആക്രമണമുണ്ടായത്. പാരിസ് കണ്‍സര്‍ട്ട് ഹാളിലുണ്ടായ വെടിവയ്പ്പിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 100 പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടതായാണ് സൂചന. മറ്റിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലാണ് 40ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടത്. സുരക്ഷയ്ക്കായി 1,500 സൂരക്ഷാസൈനികരെ അധികമായി നിയോഗിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ ആരും വീടിന് പുറത്തിറങ്ങരുതെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ അറിയിച്ചു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്ന ഹൊളാന്ദെ തുര്‍ക്കി യാത്ര ഉപേക്ഷിച്ചു.

പാരീസ് കണ്‍സര്‍ട്ട് ഹാളിലാണ് ആദ്യം ആക്രമണമുണ്ടായത്. കണ്‍സര്‍ട്ട് ഹാളിലേക്ക് കയറിയ ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനിടെ ഭീകരര്‍ അള്ളാഹു അക്ബര്‍ എന്നു വിളിക്കുന്നുണ്ടായിരുന്നെന്ന് സാക്ഷികള്‍ പറഞ്ഞു. ഇതാണ് ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കാന്‍ കാരണം. ഭയപ്പെടുത്തുകയാണ് അക്രമികളുടെ ഉദ്ദേശമെന്ന് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊളാന്ദെ പറഞ്ഞു. എന്നാല്‍, എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാവുന്ന രാഷ്ട്രമണിത്. അക്രമികളെ കീഴടക്കുമെന്നും ഹൊളാന്ദെ പറഞ്ഞു.

ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ഫ്രാന്‍സിലേത് ഭയാനകമായ വാര്‍ത്തയാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫ്രഞ്ച് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. ഫ്രാന്‍സിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, അക്രമത്തെ അപലപിക്കുകയും അഭയാര്‍ത്ഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്രാന്‍സിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഫ്രാന്‍സിന് പിന്തുണ നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബര്‍ഗ് അറിയിച്ചു. ഫ്രാന്‍സിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഡേവിഡ് കാമറൂണ്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News