ബംഗലൂരു ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; നാലു വിക്കറ്റുകള്‍ നഷ്ടം

ബംഗലൂരു: രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ സ്റ്റിയാന്‍ വാന്‍ സിലിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും വിക്കറ്റുകള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പുതന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. വാന്‍ സില്‍ 10ഉം ഡുപ്ലെസി റണ്ണൊന്നുമെടുക്കാതെയും ഹാഷിം അംല 7 റണ്‍സെടുത്തും ഉച്ചഭക്ഷണത്തിന് മുമ്പ് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. സ്പിന്നര്‍മാര്‍ തന്നെയാണ് രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. അശ്വിന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ആരോണും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീഴ്ത്തി. ഉച്ചഭക്ഷണത്തിന് ശേഷം മത്സരം പുനരാരംഭിച്ച ഉടന്‍ നേരിയ ചെറുത്തു നില്‍പ് പ്രകടമാക്കിയ എല്‍ഗറുടെ വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here