ഏറെ മോഹിപ്പിക്കുന്ന ലക്ഷദ്വീപ് കാണാന്‍ ആഗ്രഹമുണ്ടോ? അറിയേണ്ട കാര്യങ്ങളെല്ലാം

പൃഥ്വിരാജ് നായകനായ അനാര്‍ക്കലി തീയേറ്ററുകളിലെത്തിയതോടെ ലക്ഷദ്വീപ് വീണ്ടും സഞ്ചാരികളുടെ മനസില്‍ ഇടംപിടിക്കുകയാണ്. ദ്വീപിന്റെ ഭംഗിയും ദ്വീപ് നിവാസികളുടെ ജീവിതവും ചിത്രത്തിന്റ ഭാഗമാകുന്നു. അനാര്‍ക്കലി കണ്ടവരില്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്ന കാര്യമാണ്, ലക്ഷദ്വീപില്‍ ഒന്നും പോവുക എന്നത്. ലക്ഷദ്വീപിലേക്ക് പോവാന്‍ ആവശ്യമായതും ശ്രദ്ധിക്കേണ്ട കാര്യങ്ങളും താഴെ വായിക്കാം.

101

പലപ്പോഴും പലരും ചോദിച്ച് കാണുന്നതാണ് ലക്ഷദ്വീപിലേക്ക് പോവാനുള്ള ഫോര്‍മാലിറ്റീസ്. ലക്ഷദ്വീപിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗൂഗിളില്‍ തന്നെ ഉള്ളതോണ്ട് സ്ഥലത്തെ കുറിച്ച് വിവരിക്കുന്നില്ല. അങ്ങോട്ട് പോവാനുള്ള കാര്യങ്ങള്‍ പറയാം.

രണ്ടു തരം യാത്രാ മാര്‍ഗങ്ങളാണ് ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍

ഒന്ന് വിമാനം. കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ ആഴ്ചയില്‍ ആറ് ദിവസം ഓരോന്നു വെച്ച് ഉണ്ട്. നിരക്ക് 4500ന്റെ പരിസരത്ത് ആയിട്ട് വരും. ഏതാണ്ട് ഒന്നേ കാല്‍ മണിക്കൂര്‍ നേരമാണ് കൊച്ചി ടു അഗത്തി ഫ്‌ളൈറ്റ്. ജനവാസമുള്ള 11 ദ്വീപില്‍ ഒരു ദ്വീപില്‍ മാത്രമേ എയര്‍പോര്‍ട്ട് ഉള്ളൂ.

രണ്ടാമത്തേത് കപ്പല്‍ മാര്‍ഗം. കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില നിന്നും കപ്പലുണ്ട്. ഇതില്‍ തന്നെ കൊച്ചിയില്‍ നിന്നാണ് കൂടുതലും. ബാക്കി രണ്ടും വന്നാലായി എന്ന അവസ്ഥയാണ്. നേരിട്ടുള്ള ഷിപ് ആണേല്‍ 16-18 മണിക്കൂറാണ് ആവറേജ് സമയം. ഷിപ് ടിക്കറ്റ് അഞ്ഞൂറ് രൂപ മുതലുണ്ട്. ഇങ്ങനെയൊക്കെയാണ് അവിടെ എത്തിപ്പെടാനുള്ള മാര്‍ഗങ്ങള്‍ എങ്കിലും പെര്‍മിഷന്‍ എന്നൊരു വല്യ കടമ്പയും, അത് കഴിഞ്ഞ് ഷിപ് ടിക്കറ്റ് കിട്ടുക എന്ന അതിനേക്കാള്‍ വലിയ കടമ്പയും ഇതിനിടയിലുണ്ട്. ഇപ്പോള്‍ മൂന്ന് മാര്‍ഗങ്ങള്‍ ഉണ്ട് പെര്‍മിഷന്‍ കിട്ടി ലക്ഷദ്വീപില്‍ എത്താന്‍.

1. ഗവണ്‍മെന്റ് പാക്കേജ് ടൂര്‍: കയ്യില്‍ കാശുണ്ടേല്‍ വേറെ ഒരു വഴിയും നോക്കണ്ട. നേരെ കൊച്ചി വില്ലിംഗ്ടണ് ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫീസില്‍ ചെന്നാല്‍ ഫുള്‍ ഡീറ്റെയില്‍സ് കിട്ടും. വിവരങ്ങള്‍ക്ക് www.lakshadweeptourism.com/tourpackages.html

2. പ്രൈവറ്റ് ടൂര്‍ പാക്കേജസ്: ഗവണ്മെന്റിന്റെ റേറ്റ് കണ്ടാല്‍ ഒരുവിധം ആളുകളൊക്കെ ആ വെബ്‌സൈറ്റീന്ന് ഇറങ്ങിയോടും. അങ്ങനെയുള്ളവര്‍ക്ക് ഒരുപാട് പ്രൈവറ്റ് ടൂര്‍ ഏജന്‍സികള്‍ ഉണ്ട്. മൂന്നു ദിവസത്തേക്ക് 15000 മുതല്‍ തുടങ്ങുന്ന പാക്കേജുകളുണ്ട്.

3. സ്‌പോണ്‍സര്‍ഷിപ്പ്: പാക്കേജ് ടൂറിനോട് താല്‍പര്യം ഇല്ലാത്തവര്‍ക്ക് ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്. എന്നാലും അവര്‍ക്ക് എങ്ങനെയെങ്കിലും എത്തിപ്പെടാനുള്ള ഒരു മാര്‍ഗമാണ് ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന് പെര്‍മിഷന്‍ എടുപ്പിക്കുക എന്നത്. അതായത് അവിടെയുള്ള ആരെങ്കിലും അങ്ങോട്ട് വരുന്നവരുടെ കമ്പ്‌ലീറ്റ് റെസ്‌പോന്‍സിബിലിറ്റി എടുക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പ് എന്ന് ഇതിനു പറയും. ഈ പെര്‍മിഷന്‍സ് രണ്ട് തരമുണ്ട്.

                 എ) 15 ഡേസ് പെര്‍മിഷന്‍: പതിനഞ്ച് ദിവസത്തേക്ക് പെര്‍മിഷന്‍ കിട്ടും. അവിടെയുള്ള ആരെങ്കിലും ജില്ലാ പഞ്ചായത്തില്‍ നിങ്ങടെ പേരും ഐഡിയും ഫോട്ടോയും ചലാന്‍ കാശും കൊടുത്ത് ഫോം കൊടുക്കുന്നു. ഒരുമാസമാണ് കാലാവധിയെങ്കിലും കിട്ടിയാലായി എന്ന അവസ്ഥയാണ്. ഉറപ്പ് പറയാന്‍ പറ്റില്ല. മറ്റൊരു പ്രശ്‌നം നമുക്ക് ഡേറ്റ് സെലെക്റ്റ് ചെയ്യാന്‍ പറ്റില്ല. ഒരുമാസം കഴിഞ്ഞുള്ള ഏതെങ്കിലും 15 ദിവസം അവര്‍ തരും. കിട്ടിയാല്‍ തന്നെ അതിനിടക്ക് ടിക്കറ്റ് ഒപ്പിച്ച് പോയി വരണം. 15 ദിവസം എന്നുള്ളത് ചിലപ്പോള്‍ 20 ദിവസത്തേക്കും കിട്ടാറുണ്ട്. ഇതിനൊന്നും പ്രത്യേകിച്ച് നിയമങ്ങളില്ല. ചലാന്‍ കാശ് കുറവാണ്. അടുത്തിടെ ഈ അനുമതിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                 ബി) ആറ് മാസത്തെ പെര്‍മിഷന്‍: ഈ പെര്‍മിഷന്‍ ലക്ഷദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യന്‍സിന് ഉള്ളതാണ്. വല്ല വാര്‍ക്കപ്പണിയെന്നോ കടയില്‍ ജോലിയെന്നോ പറഞ്ഞ ആറുമാസത്തെ പെര്‍മിഷന്‍ ഒപ്പിക്കാം. 15 ദിവസത്തെ പെര്‍മിഷന്‍ കിട്ടുന്നത് പോലെ തന്നെയാണ് ഇതിന്റെ ഫോര്‍മാലിറ്റിയും. ലക്ഷദ്വീപ് സ്വദേശിയായ ഒരാള് സ്‌പോണ്‍സര്‍ ചെയ്യണം. ഈ പെര്‍മിഷന്‍ എടുത്ത് പലരും ഇങ്ങോട്ട് ട്രിപ്പ് അടിക്കാറുണ്ട്.

A_beach_side_resort_at_Kadmat_Island,_Lakshadweep

ബെസ്റ്റ് സീസണ്‍: നവംബര്‍ ടു മാര്‍ച്ച്

വിവരങ്ങള്‍ക്ക് കടപ്പാട്: Hisham Mubarak

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News