ചേര്‍ത്തലയില്‍ കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം; യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്നത് പൂര്‍വ്വ വൈരാഗ്യം മൂലം

ചേര്‍ത്തല: ചേര്‍ത്തല ഒറ്റമശേരിയില്‍ രണ്ടു യുവാക്കള്‍ ലോറിയിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), 19-ാം വാര്‍ഡില്‍ കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവരാണ് മരിച്ചത്. ഒറ്റമശേരിക്ക് സമീപം ഇന്നലെ വൈകിട്ട് 6.30ഓടേയായിരുന്നു സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here