ജോഷി ചിത്രത്തില്‍ നിന്ന് ഫഹദ് പിന്‍മാറി; മഹേഷിന്റെ പ്രതികാരത്തിന് ശേഷം മാത്രം മറ്റു ചിത്രങ്ങളെന്ന് വിശദീകരണം

ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്‍മാറി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം മാത്രമേ അടുത്ത പ്രോജക്ടുകളെക്കുറിച്ച് ഫഹദ് തീരുമാനിക്കൂവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിംഗിള്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തില്‍ വൈദികന്റെ വേഷമാണ് ഫഹദ് അവതരിപ്പിക്കാനിരുന്നത്. ഇമ്മാനുവലിന് തിരക്കഥയൊരുക്കിയ എസി വിജേഷിന്റേതാണ് തിരക്കഥ.

നടനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സംവിധായകന്‍ ആഷിക് അബുവാണ് നിര്‍മ്മാണം. അനുശ്രീയാണ് ചിത്രത്തില്‍ നായിക. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ്. ബിജിബാലിന്റേതാണ് ഈണങ്ങള്‍. ഒ.പി.എം പ്രൊഡക്ഷന്‍സ് ഗ്യാങ്സ്റ്ററിന് ശേഷം നിര്‍മ്മിക്കുന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം. ചിത്രം ക്രിസ്തുമസിന് തീയേറ്ററിലെത്തും.

മണ്‍സൂണ്‍ മാംഗോസ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ഫഹദ് ചിത്രം. എബി വര്‍ഗീസാണ് സംവിധായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News